Home

ചെടികൾ

ചെടികൾക്കൊപ്പം സമയം ചിലവഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഓഫിസ് അന്തരീക്ഷം ശാന്തമാക്കാൻ ഈ ചെടികൾ വളർത്തൂ.

പീസ് ലില്ലി

മനോഹരമായ വെള്ള നിറത്തിലുള്ള പൂക്കളാണ് പീസ് ലില്ലിക്കുള്ളത്. വായുവിനെ ശുദ്ധീകരിക്കുന്നതിനൊപ്പം സമ്മർദ്ദം കുറയ്ക്കാനും പീസ് ലില്ലി സഹായിക്കുന്നു.

ഫിലോഡെൻഡ്രോൺ

ഏതു സാഹചര്യത്തിലും എളുപ്പം വളരുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. കൂടാതെ വായുവിനെ ശുദ്ധീകരിക്കാനും ഇതിന് സാധിക്കും.

കറ്റാർവാഴ

ധാരാളം ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. അന്തരീക്ഷത്തെ ശുദ്ധീകരിക്കാനും സമ്മർദ്ദം കുറയ്ക്കാനും കറ്റാർവാഴയ്ക്ക് സാധിക്കും.

മണി പ്ലാന്റ്

വേഗത്തിൽ പടർന്ന് വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ കഴിയും. സമ്മർദ്ദം കുറയ്ക്കാനും മണി പ്ലാന്റ് സഹായിക്കുന്നു.

സ്പൈഡർ പ്ലാന്റ്

വായുവിലുള്ള ഫോർമൽഡിഹൈഡ്, സൈലീൻ എന്നിവയെ ഇല്ലാതാക്കി, അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ സ്പൈഡർ പ്ലാന്റ് നല്ലതാണ്. മനോഹരമായ നീളമുള്ള ഇലകളാണ് ചെടിക്കുള്ളത്.

സ്‌നേക് പ്ലാന്റ്

വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റ് നല്ലതാണ്. ചെറിയ വെളിച്ചവും, കുറച്ച് വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യമാണ്.

സിസി പ്ലാന്റ്

ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. ഓഫീസ് സ്‌പേസിന് മോഡേൺ ലുക്ക് നൽകാൻ ഇതിന് സാധിക്കും.

വീട്ടിൽ നായയുണ്ടോ? എങ്കിൽ ഈ ചെടികൾ 7 വളർത്തരുത്ത്

ദഹനവും പ്രതിരോധ ശേഷിയും വർധിപ്പിക്കാൻ ഇത് മതി; ഈ ചെടികൾ വീട്ടിൽ വളർത്തൂ

ചെടി വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

പ്രകൃതിദത്തമായി പല്ലിയെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ