Home
പല്ലി ശല്യം ഇല്ലാതാക്കാൻ പലതരം മാർഗ്ഗങ്ങളും സ്വീകരിച്ച് മടുത്തോ. പ്രകൃതിദത്തമായ രീതിയിൽ പല്ലിയെ തുരത്താൻ ഇങ്ങനെ ചെയ്യൂ.
തണുപ്പിനെ അതിജീവിക്കാൻ പല്ലിക്ക് സാധിക്കില്ല. അവയ്ക്കാവശ്യം ചൂടാണ്. അതിനാൽ തന്നെ വീടിനുള്ളിൽ തണുപ്പ് നിലനിർത്തുന്നതിന് ഫാൻ അല്ലെങ്കിൽ എയർ കണ്ടീഷണർ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
യൂക്കാലിപ്റ്റസ്, കർപ്പൂര തുളസി, ഇഞ്ചിപ്പുല്ല് എന്നിവ വീട്ടിൽ വളർത്തുന്നത് നല്ലതാണ്. ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ പല്ലിക്ക് സാധിക്കില്ല.
മുട്ടത്തോട് ഉപയോഗിച്ചും പല്ലിയെ തുരത്താൻ സാധിക്കും. അവയെ പിടികൂടാൻ വെച്ചിരിക്കുന്നതാണ് മുട്ടത്തോടെന്ന് കരുതി ആ ഭാഗത്തേക്ക് പല്ലികൾ വരില്ല.
രാത്രി സമയങ്ങളിൽ ബൾബ് കത്തുന്നതിന് ചുറ്റും ചെറിയ പ്രാണികൾ വരാറുണ്ട്. അവയെ പിടികൂടാൻ പല്ലിയും വരുന്നു. ഇത് ഒഴിവാക്കാൻ ബൾബുകൾക്ക് പകരം എൽ.ഇ.ഡി ലൈറ്റുകൾ ഇടുന്നതാണ് നല്ലത്.
പുറത്ത് നിന്നും പല്ലി വീടിന് അകത്ത് കയറുന്നത് തടയേണ്ടത് പ്രധാനമാണ്. വീടിനുള്ളിൽ വിള്ളലുകൾ ഉണ്ടെങ്കിൽ ഉടൻ അടയ്ക്കാൻ ശ്രദ്ധിക്കണം.
വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും അടുക്കളയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
പല്ലി വരുന്ന സ്ഥലങ്ങളിൽ പെപ്പർ അല്ലെങ്കിൽ മുളകുപൊടി കലർത്തിയ വെള്ളം സ്പ്രേ ചെയ്യുന്നത് നല്ലതായിരിക്കും. ഇത് പല്ലിയെ അകറ്റി നിർത്താൻ സഹായിക്കുന്നു.
വെളുത്തുള്ളി, സവാള എന്നിവയും പല്ലിയെ തുരത്താൻ നല്ലതാണ്. വെളുത്തുള്ളി ചതച്ച് പല്ലി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇട്ടാൽ മതി.