Home

ചിലന്തിയെ തുരത്താം

ചിലന്തി ശല്യം ഇല്ലാത്ത വീടുകൾ അപൂർവമാണ്. പ്രകൃതിദത്തമായി ചിലന്തിയെ തുരത്താൻ ഈ ചെടികൾ വീട്ടിൽ വളർത്തൂ.

ചെടികൾ

ഓരോ ചെടികൾക്കും വ്യത്യസ്തമായ സ്വഭാവ ഗുണകളാണ് ഉള്ളത്. ചില ചെടികളുടെ ഗന്ധം കീടങ്ങൾക്ക് മറികടക്കാൻ സാധിക്കാത്തതാണ്.

ലാവണ്ടർ

നല്ല സുഗന്ധമുള്ള ചെടിയാണ് ലാവണ്ടർ. വീടിന് ഭംഗി നൽകുന്നതിനൊപ്പം കീടങ്ങളെ അകറ്റി നിർത്താനും ലാവണ്ടർ ചെടിക്ക് സാധിക്കും. വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

പുതിന

ചിലന്തികൾക്ക് ഇഷ്ടമില്ലാത്ത മറ്റൊരു ചെടിയാണ് പുതിന. ഇതിന്റെ ഗന്ധം ചിലന്തികളെ അസ്വസ്ഥരാക്കുന്നു. പുതിന വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും.

ബേസിൽ

പ്രകൃതിദത്തമായി ചിലന്തിയെ തുരത്താൻ ബേസിൽ ചെടിക്ക് സാധിക്കും. ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ ചിലന്തികൾക്ക് സാധിക്കില്ല.

റോസ്മേരി

ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല ചിലന്തിയെ തുരത്താനും റോസ്‌മേരി ചെടി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ ചിലന്തിക്ക് സാധിക്കില്ല.

ലെമൺ ബാം

പുതിന പോലെ തന്നെയാണ് ലെമൺ ബാമും. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ ചിലന്തികൾക്ക് കഴിയില്ല.

യൂക്കാലിപ്റ്റസ്

ശക്തമായ ഗന്ധമാണ് യൂക്കാലിപ്റ്റസ് ചെടിയുടേത്. ചിലന്തിയെ മാത്രമല്ല മറ്റു ജീവികളെയും അകറ്റാൻ ഇതിന് സാധിക്കും.

വസ്ത്രങ്ങൾ കഴുകുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

നല്ല മാനസികാരോഗ്യം ലഭിക്കാൻ വീട്ടിൽ ഈ ചെടികൾ വളർത്തൂ

അടുക്കളയിൽ നിന്നും ദുർഗന്ധം വരുന്നതിന്റെ പ്രധാന കാരണങ്ങൾ ഇതാണ്

പാചകവാതക ഗ്യാസ് കൂടുതൽ ദിവസം നിലനിൽക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ