Home

ചെടികൾ

ചെടികൾ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. നല്ല മാനസികാരോഗ്യം ലഭിക്കാൻ ഈ ചെടികൾ വളർത്തൂ.

മണി പ്ലാന്റ്

മണ്ണിലും വെള്ളത്തിലും എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ചെറിയ പരിചരണത്തോടെ വീടിന് പുറത്തോ അകത്തോ ഇത് വളർത്താൻ സാധിക്കും.

കറ്റാർവാഴ

കറ്റാർവാഴയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും. കറ്റാർവാഴ വീട്ടിൽ എളുപ്പത്തിൽ വളർത്താം.

സ്പൈഡർ പ്ലാന്റ്

വീടിനുള്ളിലും പുറത്തും വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഏതു വെളിച്ചത്തിലും ഇത് നന്നായി വളരും. വീടിനുള്ളിൽ പച്ചപ്പ് ലഭിക്കാൻ സ്പൈഡർ പ്ലാന്റ് നല്ലതാണ്.

സ്‌നേക് പ്ലാന്റ്

ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. വായുവിനെ ശുദ്ധീകരിക്കാനും പോസിറ്റീവ് അന്തരീക്ഷം ലഭിക്കാനും ഇത് നല്ലതാണ്.

തുളസി

തുളസി വളർത്താത്ത വീടുകൾ കുറവായിരിക്കും. മുറ്റം, അടുക്കള, ബാൽക്കണി എന്നിവിടങ്ങളിൽ തുളസി ചെടി വളർത്താം. സുഗന്ധം പരത്താനും ഇത് നല്ലതാണ്.

പുതിന

വേഗത്തിൽ വളരുന്ന ചെടിയാണ് പുതിന. വീടിനുള്ളിൽ ഫ്രഷ്നസ് ലഭിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പുതിന സഹായിക്കുന്നു.

ലാവണ്ടർ

നിരവധി ഗുണങ്ങളുള്ള ചെടിയാണ് ലാവണ്ടർ. നല്ല ഉറക്കം ലഭിക്കാനും വീടിന് ഭംഗി നൽകാനുമെല്ലാം ലാവണ്ടർ ചെടി വീട്ടിൽ വളർത്തുന്നത് നല്ലതായിരിക്കും.

അടുക്കളയിൽ നിന്നും ദുർഗന്ധം വരുന്നതിന്റെ പ്രധാന കാരണങ്ങൾ ഇതാണ്

പാചകവാതക ഗ്യാസ് കൂടുതൽ ദിവസം നിലനിൽക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

വീട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന 7 ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ ഇതാണ്

വെള്ളത്തിൽ വളരുന്ന 7 ഔഷധ സസ്യങ്ങൾ ഇതാണ്