പാചകവാതക ഗ്യാസിന് വില കൂടി വരുകയാണ്. ഉപയോഗം കുറയ്ക്കാതെ തന്നെ കൂടുതൽ ദിവസം ഗ്യാസ് നിലനിൽക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ.
ലിഡ് ഉപയോഗിക്കാം
ലിഡ് ഉപയോഗിച്ച് പാചകം ചെയ്യാൻ ശ്രദ്ധിക്കണം. ഇത് ചൂടിനെ തങ്ങിനിർത്തുകയും ഭക്ഷണം പെട്ടെന്ന് പാകമാകാൻ സഹായിക്കുകയും ചെയ്യുന്നു.
പാത്രങ്ങൾ
ചെറിയ അളവിൽ ഭക്ഷണം പാകം ചെയ്യുന്നതിന് വലിയ പാത്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ചെറിയ പാത്രങ്ങൾ ഉപയോഗിച്ചാൽ പെട്ടെന്ന് പാകമായി കിട്ടും.
പ്രഷർ കുക്കർ
ഗ്യാസ് ലാഭിക്കാൻ പ്രഷർ കുക്കർ ഉപയോഗിക്കുന്നതാണ് നല്ലത്. ചോറ്, പച്ചക്കറികൾ, സൂപ്പ് എന്നിവ ഉണ്ടാക്കാൻ പ്രഷർ കുക്കർ തെരഞ്ഞെടുക്കാം.
പരിശോധിക്കാം
ഗ്യാസ് ചോർച്ച, തീയിലുണ്ടാകുന്ന നിറ വ്യത്യാസം എന്നിവ കണ്ടാൽ അവഗണിക്കരുത്. ഗ്യാസ് സിലിണ്ടറിന് തകരാറുകൾ സംഭവിക്കുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്.
മുൻകൂട്ടി തയാറാക്കാം
പാചകം ചെയ്യുന്നതിന് മുമ്പ് തന്നെ പാകം ചെയ്യാൻ ആവശ്യമായ സാധനങ്ങൾ മുൻകൂട്ടി തയാറാക്കി വയ്ക്കാം. ഗ്യാസ് ഓൺ ചെയ്തതിന് ശേഷം പച്ചക്കറികൾ മുറിക്കാൻ നിക്കരുത്.
സിമ്മിലിടാം
ഗ്യാസ് എപ്പോഴും സിമ്മിലിട്ട് ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ഗ്യാസിന്റെ അമിത ഉപയോഗം തടയുകയും ഭക്ഷണം നന്നായി പാകം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
പാകം ചെയ്യുമ്പോൾ
ഗ്യാസ് സ്റ്റൗവിൽ ചെറിയ അളവിൽ ഭക്ഷണങ്ങൾ പാകം ചെയ്യാൻ ശ്രദ്ധിക്കണം. ഇത് ഒരുപരിധിവരെ ഗ്യാസ് ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നു.