നിരവധി ഗുണങ്ങൾ ഔഷധ സസ്യങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഈ ചെടികൾക്ക് മണ്ണ് ആവശ്യമില്ല. ഇവ വെള്ളത്തിലും നന്നായി വളരുന്നു.
തൈം
ചെടിയിൽ നിന്നും ചെറിയൊരു തണ്ട് മുറിച്ചെടുത്തതിന് ശേഷം വെള്ളത്തിലിട്ട് വളർത്താവുന്നതാണ്. ചെറിയ പരിചരണം മാത്രമേ ഈ ചെടിക്ക് ആവശ്യമുള്ളൂ.
ഒറിഗാനോ
ചെടിയിൽ നിന്നും ചെറിയൊരു തണ്ട് മുറിച്ചെടുത്തതിന് ശേഷം വെള്ളത്തിലിട്ടാൽ മതി. സോസിലും ഡിപ്പിലുമൊക്കെ രുചിക്ക് വേണ്ടി ഒറിഗാനോ ചേർക്കാറുണ്ട്.
പെപ്പർമിന്റ്
നല്ല ദഹനത്തിനും, തലവേദന, വയറുവേദന എന്നിവ കുറയ്ക്കാനും പെപ്പർമിന്റ് സഹായിക്കുന്നു. വെള്ളത്തിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
റോസ്മേരി
സമയം എടുക്കുമെങ്കിലും നന്നായി വളരുന്ന ചെടിയാണ് റോസ്മേരി. സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വളർത്തുന്നതാണ് കൂടുതൽ ഉചിതം.
ബേസിൽ
പൂവ് വരുന്നതിന് മുമ്പ് ചെടിയിൽ നിന്നും ചെറിയ തണ്ട് വെട്ടിമാറ്റണം. ശേഷം നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വളർത്തിയാൽ മതി. അതേസമയം വളരാൻ ചെടിക്ക് സമയം ആവശ്യമാണ്.
ലാവണ്ടർ
മൂന്ന് ഇഞ്ച് നീളത്തിൽ ചെടിയിൽ നിന്നും തണ്ട് വെട്ടിയെടുക്കണം. ശേഷം ഇത് വെള്ളത്തിലിട്ട് വളർത്തിയെടുക്കാവുന്നതാണ്.
ലെമൺ ബാം
നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ചെടിയാണ് ലെമൺ ബാം. ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണിത്. അതേസമയം ചെടിക്ക് സൂര്യപ്രകാശം ആവശ്യമില്ല.