Home

ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്. ആരോഗ്യമുള്ള നല്ല മുടി ലഭിക്കാൻ ഈ ചെടികൾ വീട്ടിൽ വളർത്തൂ.

പുതിന

ചായയിലും മൊജിറ്റോസിലും മാത്രമല്ല പുതിനയ്ക്ക് വേറെയും ഉപയോഗങ്ങളുണ്ട്. ഇതിന് സ്കാൽപ്പിനെ തണുപ്പിക്കാനും എണ്ണ ഉത്പാദനം നിയന്ത്രിക്കാനും സാധിക്കും.

കറ്റാർവാഴ

നിരവധി ഗുണങ്ങളുള്ള ചെടിയാണ് കറ്റാർവാഴ. ഇത് സ്കാൽപ്പിൽ തേച്ചുപിടിപ്പിക്കുന്നത് താരനും ചൊറിച്ചിലും അകറ്റാൻ സഹായിക്കുന്നു.

ഉലുവ

താരൻ, മുടികൊഴിച്ചിൽ എന്നിവയ്ക്ക് ഉലുവ നല്ലതാണ്. രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം കുഴമ്പുപോലെയാക്കി സ്കാൽപ്പിൽ തേച്ചുപിടിപ്പിച്ചാൽ മതി.

വേപ്പ്

കീടങ്ങളെ തുരത്താൻ മാത്രമല്ല ആരോഗ്യമുള്ള തലമുടി ലഭിക്കാനും വേപ്പ് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ, ആന്റിഫങ്കൽ ഗുണങ്ങൾ താരനെ അകറ്റി ആരോഗ്യമുള്ള മുടി തരുന്നു.

കറിവേപ്പില

കറിവേപ്പില ഇല്ലാത്ത അടുക്കളയെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി നന്നായി വളരാൻ സഹായിക്കുന്നു.

നെല്ലിക്ക

നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വളർച്ച കൂട്ടാനും, തിളക്കമുള്ളതാക്കാനും മുടിയുടെ ആരോഗ്യം നിലനിർത്താനും തലയിൽ നെല്ലിക്ക എണ്ണ തേക്കുന്നത് നല്ലതാണ്.

ചെമ്പരത്തി

മനോഹരമായ ചെമ്പരത്തി ചെടികൾ തലമുടിക്കും നല്ലതാണ്. താരൻ, മുടികൊഴിച്ചിൽ എന്നിവയെ തടഞ്ഞ് മുടി നന്നായി വളരാൻ ഇത് സഹായിക്കുന്നു. ചെമ്പരത്തിയുടെ ഇലയും പൂവും ഉപയോഗിക്കാറുണ്ട്.

കിടക്ക വിരി വാങ്ങിയപ്പാടെ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

വീടകം മനോഹരമാക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

ഇൻഡോർ ചെടികൾ വളർത്തുമ്പോൾ ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ ഇതാണ്

അടുക്കള തോട്ടത്തിൽ നിർബന്ധമായും വളർത്തേണ്ട 7 ഔഷധ ചെടികൾ