Home

ഇൻഡോർ ചെടികൾ

വ്യത്യസ്തമായ നിറത്തിലും ആകൃതിയിലും ചെടികളുണ്ട്. വീടകം മനോഹരമാക്കാൻ ഈ ചെടികൾ വീട്ടിൽ വളർത്തൂ.

കറ്റാർവാഴ

നിരവധി ഗുണങ്ങൾക്ക് പേരുകേട്ടതാണ് കറ്റാർവാഴ. നല്ല പ്രകാശം ലഭിക്കുന്നിടത്ത് ഇത് വളർത്താം.

റോസ്‌മേരി

അടുക്കളയിലും എന്നാൽ വീട് അലങ്കരിക്കാനും റോസ്‌മേരി ചെടി ഉപയോഗിക്കാറുണ്ട്. നല്ല പ്രകാശവും, ഈർപ്പമില്ലാത്ത മണ്ണുമാണ് ചെടിക്ക് വേണ്ടത്.

ഫിഗ് ട്രീ

വലിയ ഇലകളാണ് ഈ ചെടിക്കുള്ളത്. ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും.

ലെമൺ ട്രീ

നിറവും, നല്ല സുഗന്ധവും പരത്താൻ ലെമൺ ട്രീ വളർത്താം. ജനാലയുടെ വശങ്ങളിൽ വളർത്തിയാൽ ചെടിക്ക് നല്ല പ്രകാശം ലഭിക്കും.

ജെറേനിയം

എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ചെടിയാണ് ജെറേനിയം. ചെറിയ പോട്ടുകളിലോ, ഹാങ്ങിങ് ബാസ്കറ്റിലോ ഇത് വളർത്താം.

ഒലിവ് ട്രീ

വീടിനുള്ളിൽ വളർത്താൻ സാധിക്കുന്ന ഇൻഡോർ ഒലിവ് ചെടികൾ ലഭ്യമാണ്. നല്ല പ്രകാശവും നീർവാർച്ചയുമുള്ള മണ്ണിൽ നട്ടുവളർത്താം.

ലാവണ്ടർ

മനോഹരമായ പർപ്പിൾ പൂക്കളാണ് ലാവണ്ടർ ചെടിക്കുള്ളത്. പലയിനം ലാവണ്ടർ ചെടികളുണ്ട്. നിങ്ങൾക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കാം.

ഇൻഡോർ ചെടികൾ വളർത്തുമ്പോൾ ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ ഇതാണ്

അടുക്കള തോട്ടത്തിൽ നിർബന്ധമായും വളർത്തേണ്ട 7 ഔഷധ ചെടികൾ

ഹൈഡ്രോപോണിക്കിലൂടെ വളർത്താൻ സാധിക്കുന്ന 7 ചെടികൾ ഇതാണ്

വീട്ടിലെ കീടശല്യം ഇല്ലാതാകാൻ പ്രധാനമായും ചെയ്യേണ്ട 7 കാര്യങ്ങൾ