മഴ ആയാലും വേനൽ ആയാലും വീട്ടിൽ പലതരം ജീവികളുടെ ശല്യം ഉണ്ടാകുന്നു. വീട്ടിലെ കീടശല്യം അകറ്റാൻ ഇങ്ങനെ ചെയ്യൂ.
വൃത്തി വേണം
അഴുക്കും വെള്ളവും ഉണ്ടാകുമ്പോഴാണ് ജീവികൾ നിരന്തരം വരുന്നത്. ചെടികൾ വളർത്തുന്ന സ്ഥലം എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ചെടികൾ
രാസവസ്തുക്കളോ സ്പ്രേയോ ഉപയോഗിക്കാതെ തന്നെ എളുപ്പത്തിൽ കീടങ്ങളെ തുരത്താൻ സാധിക്കും. പുതിന, ഇഞ്ചിപ്പുല്ല്, ബേസിൽ തുടങ്ങിയ ചെടികൾ വീട്ടിൽ വളർത്തുന്നത് നല്ലതാണ്.
അടുക്കള
ഇത്തരം ജീവികളെ ആകർഷിക്കുന്ന വസ്തുക്കൾ അടുക്കളയിലാണ് അധികവും ഉള്ളത്. അതിനാൽ തന്നെ പഴങ്ങളും ഭക്ഷണ സാധനങ്ങളും അടച്ച് സൂക്ഷിക്കാം.
വെള്ളം
കൂളർ പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ദിവസങ്ങളോളം ഇതിൽ വെള്ളം മാറ്റാതെ സൂക്ഷിച്ചാൽ പൂപ്പൽ ഉണ്ടാവുകയും ഇത് ജീവികളെ ആകർഷിക്കുകയും ചെയ്യുന്നു.
വേപ്പെണ്ണ
ചെടികളിൽ കീടങ്ങൾ വന്നിരിക്കുന്നത് ഒഴിവാക്കാൻ വേപ്പെണ്ണ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇലയിലും മണ്ണിലും സ്പ്രേ ചെയ്താൽ മതി.
പുതിയ ചെടികൾ
കടയിൽ നിന്നും ചെടിയുടെ തൈ വാങ്ങുമ്പോൾ ശ്രദ്ധയോടെ വാങ്ങിക്കാം. ചെടിയിൽ കീടങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
ക്ലീനറുകൾ
നല്ല സുഗന്ധമുള്ള ക്ലീനറുകൾ ഉപയോഗിച്ച് തറ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. നാരങ്ങ, ഇഞ്ചിപ്പുല്ല്, ഗ്രാമ്പു എന്നിവ ചേർക്കുന്നതും കീടങ്ങളെ അകറ്റാൻ സഹായിക്കുന്നു.