Home
മഴക്കാലത്താണ് കൊതുകിന്റെ ശല്യം വർധിക്കുന്നത്. കൊതുകിനെ തുരത്താൻ വീട്ടിൽ ഈ ചെടികൾ വളർത്തൂ.
കീടങ്ങളെ അകറ്റാൻ ഈ ചെടി വീട്ടിൽ വളർത്തുന്നത് നല്ലതാണ്. വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് തൈം.
കൊതുകിനെയും ഈച്ചയെയും തുരത്താൻ റോസ്‌മേരി ചെടിക്ക് സാധിക്കും. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ കൊതുകിന് സാധിക്കില്ല.
വളരെ മനോഹരമായ പർപ്പിൾ ചെടിയാണ് ലാവണ്ടർ. ഇതിന്റെ ഗന്ധം മനുഷ്യർക്ക് ഇഷ്ടമാണെങ്കിലും കൊതുകുകൾക്ക് ഇഷ്ടമല്ല.
ചിത്രശലഭങ്ങൾക്കും, പക്ഷികൾക്കും ജമന്തി ഇഷ്ടമാണ്. എന്നാൽ ഇതിന്റെ ഗന്ധം കൊതുകുകൾക്ക് ഇഷ്ടമില്ലാത്തതാണ്.
രുചി നൽകാൻ മാത്രമല്ല കീടങ്ങളെ തുരത്താനും ഇഞ്ചിപ്പുല്ല് നല്ലതാണ്. ഇത് വീട്ടിൽ വളർത്തിയാൽ കൊതുക് വരുന്നതിനെ തടയാൻ സാധിക്കും.
രുചി നൽകാൻ മാത്രമല്ല കൊതുകിനെ തുരത്താനും പുതിന നല്ലതാണ്. വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് പുതിന.
ഔഷധ സസ്യമാണ് ബേസിൽ. എന്നാൽ ഇതിന് കീടങ്ങളെ തുരത്താനും സാധിക്കും. ബേസിലിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ കൊതുകുകൾക്ക് കഴിയില്ല.
ബാൽക്കണിയിൽ വളർത്താവുന്ന പടർന്നു വളരുന്ന മനോഹരമായ 7 ചെടികൾ
വീട്ടിലെ ചിതൽ ശല്യം ഇല്ലാതാക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ
കൊതുകിനെ തുരത്താൻ വീട്ടിൽ വളർത്തേണ്ട 7 ഔഷധ സസ്യങ്ങൾ
നല്ല ഉറക്കം ലഭിക്കാൻ കിടപ്പുമുറിയിൽ വളർത്തേണ്ട 7 ചെടികൾ