Home
ഓരോ ഇടത്തിനും അതിനു അനുസരിച്ചുള്ള ചെടികൾ വളർത്തുന്നതാണ് ഉചിതം. ബാൽക്കണിയിൽ വളർത്താവുന്ന പടർന്നു വളരുന്ന ചെടികൾ ഇതാണ്.
പടർന്നു വളരുന്ന മനോഹരമായ ചെടിയാണിത്. ഇതിന്റെ ഇലകളാണ് ചെടിക്ക് കൂടുതൽ ഭംഗി നൽകുന്നത്.
ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താൻ പറ്റിയ ചെടിയാണ് ചൈനീസ് ജാസ്മിൻ. ചെറിയ ഇലകളും വെള്ള നിറത്തിലുള്ള പൂക്കളുമാണ് ചെടിക്കുള്ളത്.
നീല, പർപ്പിൾ തുടങ്ങിയ നിറങ്ങളിലാണ് ഈ ചെടിയുള്ളത്. പടർന്നു വളരുന്നതുകൊണ്ട് തന്നെ ബാൽക്കണിയെ മനോഹരമാക്കാൻ മോർണിംഗ് ഗ്ലോറി നല്ലതാണ്.
നീല നിറത്തിലുള്ള ശംഖുപുഷ്പത്തിന് നടുവിലായി വെള്ളയും മഞ്ഞയും കലർന്ന നിറമുണ്ട്. ഇത് ചെടിയെ കൂടുതൽ മനോഹരമാക്കുന്നു. ബാൽക്കണിയിൽ പടർത്തി വളർത്താം.
ലളിതമാണെങ്കിലും കാണാൻ മനോഹരമാണ് പാഷൻ ഫ്ലവർ. പർപ്പിൾ, മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങൾ കലർന്ന സ്റ്റാർ ആകൃതിയുള്ള പൂക്കളാണ് ഇതിനുള്ളത്.
ഓറഞ്ച്, ചുവപ്പ് തുടങ്ങിയ നിറങ്ങളിലാണ് ട്രംപറ്റ് വൈൻ പൂക്കൾ ഉണ്ടാകുന്നത്. നല്ല സുഗന്ധം പരത്തുന്ന ഈ ചെടി ചിത്രശലഭങ്ങളെയും പക്ഷികളെയും ആകർഷിക്കുന്നു.
ഇതിനെ പോത്തോസ് എന്നും വിളിക്കാറുണ്ട്. എളുപ്പത്തിൽ പടർന്നു വളരുന്ന ഈ ചെടി ബാൽക്കണിയിൽ വളർത്തുന്നതാണ് നല്ലത്.
വീട്ടിലെ ചിതൽ ശല്യം ഇല്ലാതാക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ
കൊതുകിനെ തുരത്താൻ വീട്ടിൽ വളർത്തേണ്ട 7 ഔഷധ സസ്യങ്ങൾ
നല്ല ഉറക്കം ലഭിക്കാൻ കിടപ്പുമുറിയിൽ വളർത്തേണ്ട 7 ചെടികൾ
മഴക്കാലത്ത് വീട്ടിൽ വളർത്തേണ്ട 7 പച്ചക്കറികൾ ഇതാണ്