Home

ചെടികൾ

ചെടികൾ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും സന്തോഷം ലഭിക്കുന്ന കാര്യമാണ്. എന്നാൽ വീട്ടിൽ മൃഗങ്ങൾ ഉണ്ടെങ്കിൽ ഈ ചെടികൾ വളർത്താൻ പാടില്ല.

ഡംബ് കെയ്ൻ

വീട്ടിൽ വളർത്താൻ നല്ലതാണെങ്കിലും മൃഗങ്ങളുടെ ആരോഗ്യത്തിന് ഡംബ് കെയ്ൻ നല്ലതല്ല. ഇത് കഴിച്ചാൽ വയറിളക്കം, ഛർദി എന്നിവ ഉണ്ടാവാൻ കാരണമാകുന്നു.

ലില്ലീസ്

കാണാൻ മനോഹരമാണ് ലില്ലി ചെടികൾ. എന്നാൽ ഇത് മൃഗങ്ങൾക്ക് വിഷമാണ്. ഇത് കഴിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

മണി പ്ലാന്റ്

മണി പ്ലാന്റിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. എന്നാൽ ഇതിന്റെ ഇലകൾ മൃഗങ്ങളുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.

സ്‌നേക് പ്ലാന്റ്

വളരെ വേഗത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. എന്നാൽ വീട്ടിൽ മൃഗങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത് മൃഗങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല.

കറ്റാർവാഴ

കറ്റാർവാഴയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാലിത് മനുഷ്യർക്ക് മാത്രമാണ് നല്ലത്. മൃഗങ്ങൾ ഇത് കഴിച്ചാൽ ഛർദി, വയറിളക്കം എന്നിവ ഉണ്ടാവാൻ കാരണമാകുന്നു.

സിസി പ്ലാന്റ്

ഏവർക്കും പ്രിയപ്പെട്ടതാണ് സിസി പ്ലാന്റ്. എന്നാൽ മൃഗങ്ങൾ ഉള്ള വീടുകളിൽ ഇത് വളർത്തുന്നത് നല്ലതല്ല. ഇത് കഴിക്കുന്നത് മൃഗങ്ങൾക്കും മനുഷ്യർക്കും ദോഷമാണ്.

റബ്ബർ പ്ലാന്റ്

വീടിനുള്ളിൽ വളർത്തുന്ന ചെടിയാണ് റബ്ബർ പ്ലാന്റ്. എന്നാലിത് മൃഗങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല.

കൊതുകിനെ തുരത്താൻ വീട്ടിൽ ഈ ചെടികൾ വളർത്തൂ

ബാൽക്കണിയിൽ വളർത്താവുന്ന പടർന്നു വളരുന്ന മനോഹരമായ 7 ചെടികൾ

വീട്ടിലെ ചിതൽ ശല്യം ഇല്ലാതാക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

കൊതുകിനെ തുരത്താൻ വീട്ടിൽ വളർത്തേണ്ട 7 ഔഷധ സസ്യങ്ങൾ