Home

ചെടികൾ

മണ്ണിലും വെള്ളത്തിലും വളർത്താൻ സാധിക്കുന്ന ചെടികൾ ഇന്ന് ലഭ്യമാണ്. ഹൈഡ്രോപോണിക്കിലൂടെ വളർത്താൻ സാധിക്കുന്ന ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.

ലെറ്റൂസ്

ഇത് വെള്ളത്തിൽ വളരെ പെട്ടെന്ന് വളരുന്നു. ചെറിയ രീതിയിലുള്ള പരിചരണം മാത്രമാണ് ചെടിക്ക് ആവശ്യം.

ബീൻസ്

ഹൈഡ്രോപോണിക്കിലൂടെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന പച്ചക്കറിയാണ് ബീൻസ്. ചെറിയ പരിചരണമേ ആവശ്യമുള്ളൂ.

പുതിന

മണ്ണില്ലാതെ വളർത്താൻ സാധിക്കുന്ന മറ്റൊരു ചെടിയാണ് പുതിന. നല്ല പരിചരണം ചെടിക്ക് ആവശ്യമാണ്.

മല്ലിയില

തണുപ്പുള്ള കാലാവസ്ഥകളിൽ മല്ലിയില വെള്ളത്തിൽ വളർത്തുന്നതാണ് നല്ലത്. അതേസമയം ചെറിയ രീതിയിലുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്.

തക്കാളി

നല്ല സൂര്യപ്രകാശവും, വെള്ളത്തിന് പോഷക ഗുണങ്ങളും ഉണ്ടെങ്കിൽ തക്കാളി എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും.

ചീര

വേഗത്തിൽ വളരുന്ന ഒന്നാണ് ചീര. ചെറിയ രീതിയിലുള്ള സൂര്യപ്രകാശം മാത്രമാണ് ചെടിക്ക് ആവശ്യം.

പച്ചമുളക്

ദിവസവും കുറഞ്ഞത് 6 മണിക്കൂർ സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്. പ്രത്യേക പരിചരണത്തിന്റെ ആവശ്യം വരുന്നില്ല.

വീട്ടിലെ കീടശല്യം ഇല്ലാതാകാൻ പ്രധാനമായും ചെയ്യേണ്ട 7 കാര്യങ്ങൾ

മഴക്കാലത്ത് തഴച്ചു വളരുന്ന 7 മനോഹര ചെടികൾ ഇതാണ്

മൃഗങ്ങൾ ഉള്ള വീടുകളിൽ വളർത്താൻ പാടില്ലാത്ത 7 ചെടികൾ

കൊതുകിനെ തുരത്താൻ വീട്ടിൽ ഈ ചെടികൾ വളർത്തൂ