വീടിനുള്ളിൽ വളർത്തുന്ന ചെടികൾക്കും നല്ല രീതിയിലുള്ള പരിപാലനം ആവശ്യമാണ്. ഇൻഡോർ ചെടികൾ വളർത്തുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം.
അമിതമായി വെള്ളമൊഴിക്കുക
ചെടികൾക്ക് വളരാൻ വെള്ളം ആവശ്യമാണെങ്കിലും അമിതമായി വെള്ളം ഒഴിക്കാൻ പാടില്ല. ഇത് ചെടിയിൽ ഈർപ്പം തങ്ങി നിൽക്കാനും വേരുകൾ പെട്ടെന്ന് കേടായിപ്പോകാനും കാരണമാകുന്നു.
വെള്ളം കുറയുക
കൃത്യമായ അളവിൽ ചെടികൾക്ക് വെള്ളമൊഴിക്കേണ്ടത് പ്രധാനമാണ്. വെള്ളമില്ലാതെ വരുമ്പോൾ ചെടി വരണ്ടു പോകാനും വളർച്ച നിൽക്കാനും സാധ്യതയുണ്ട്.
പ്രകാശം
ആരോഗ്യത്തോടെ വളരണമെങ്കിൽ നല്ല പ്രകാശം ചെടികൾക്ക് ആവശ്യമാണ്. അതേസമയം വീടിനുള്ളിൽ വളർത്തുന്ന ചെടികൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചില ചെടികൾക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്.
ഡ്രെയിനേജ്
ചെടി വളർത്തുന്ന പോട്ടിന് കൃത്യമായ ഡ്രെയിനേജ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇത് പോട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതിനെ തടയുന്നു.
ഈർപ്പം
ഇൻഡോർ ചെടികൾക്ക് ഈർപ്പം ആവശ്യമാണ്. അതിനാൽ തന്നെ ഇടയ്ക്കിടെ ചെടിയിൽ വെള്ളം തളിക്കുന്നത് നല്ലതായിരിക്കും.
കീടശല്യം
ചെടിയിൽ കീടശല്യം ഉണ്ടാവുന്നത് സാധാരണമാണ്. എന്നാൽ ഇതിനെ അകറ്റി നിർത്തിയില്ലെങ്കിൽ ചെടി പെട്ടെന്ന് നശിച്ചുപോകാൻ കാരണമാകുന്നു.
വായു സഞ്ചാരം
വീടിനുള്ളിൽ വളർത്തുന്നതുകൊണ്ട് തന്നെ കൃത്യമായ വായുസഞ്ചാരം ചെടികൾക്ക് ആവശ്യമാണ്. അതിനാൽ തന്നെ നല്ല വായുസഞ്ചാരം ലഭിക്കുന്ന സ്ഥലത്താവണം ചെടികൾ വളർത്തേണ്ടത്.