പുതിയ തുണിയുടെ മണം എല്ലാവർക്കും ഇഷ്ടമാണ്. ഒട്ടുമിക്ക ആളുകളും വാങ്ങിയപ്പാടെ തുണികൾ ഉപയോഗിക്കുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ.
നിർമ്മാണം
തുണിത്തരങ്ങളുടെ നിർമ്മാണം മുതൽ പലതരം ഘട്ടങ്ങളിലൂടെയാണ് ഇത് കടന്നുവരുന്നത്. അതിനാൽ തന്നെ ഉപയോഗിക്കുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കേണ്ടത് ആവശ്യമാണ്.
അലർജി
വ്യത്യസ്തമായ തുണിയിഴകൾ, ഉത്പന്നങ്ങൾ, ബ്ലീച്ച്, സോഡിയം ഹൈഡ്രോക്‌സൈഡ് തുടങ്ങിയവ ഉപയോഗിച്ചാണ് വസ്ത്രങ്ങൾ നിർമ്മിക്കുന്നത്. അലർജി ഉള്ളവർക്ക് ഇത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
വൃത്തിയാക്കാം
ഉപയോഗിക്കുന്നതിന് മുമ്പ് കഴുകുന്നത് കിടക്കവിരിയിലെ ആവശ്യമില്ലാത്ത വസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
രാസവസ്തുക്കൾ
പുതിയ തുണികളിൽ ഡൈ, പൊടിപടലങ്ങൾ, രാസവസ്തുക്കൾ എന്നിവ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
സെൻസിറ്റീവ് ചർമ്മം
സെൻസിറ്റീവ് ചർമ്മം ഉള്ളവർക്ക് പുതിയ കിടക്കവിരി കഴുകാതെ ഉപയോഗിക്കുന്നത് ചൊറിച്ചിലും അലർജിയും ഉണ്ടാവാൻ കാരണമാകുന്നു.
സോപ്പ് പൊടി
കഴുകുമ്പോൾ നല്ല സോപ്പ് പൊടി ഉപയോഗിച്ച് വൃത്തിയാക്കാൻ മറക്കരുത്.
ശ്രദ്ധിക്കാം
പുതിയ തുണികൾ എപ്പോഴും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.