Home

ചെടികൾ

ചെടികൾ വളർത്തുന്നതും അതിനെ പരിപാലിക്കുന്നതും സന്തോഷം ലഭിക്കുന്ന കാര്യമാണ്. ഭക്ഷ്യയോഗ്യമായ ഈ ചെടികൾ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കും.

ബേസിൽ

നല്ല നീർവാർച്ചയുള്ള മണ്ണിലാണ് ബേസിൽ നട്ടുവളർത്തേണ്ടത്. സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ വളർത്താം. അതേസമയം ഇടയ്ക്കിടെ ചെടിക്ക് വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം.

തക്കാളി

ചൂടുള്ള കാലാവസ്ഥയിലാണ് തക്കാളി നന്നായി വളരുന്നത്. ദിവസവും കുറഞ്ഞത് 6 മണിക്കൂർ സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്.

ലെറ്റൂസ്

ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് ലെറ്റൂസ്. എന്നാൽ സൂര്യപ്രകാശവും വെള്ളവും ചെടിക്ക് ആവശ്യമാണ്.

ചീര

തണുപ്പാണ് ചീരയ്ക്കും വളരാൻ ആവശ്യം. കൃത്യമായി വെള്ളമൊഴിച്ചാൽ ചെടി നന്നായി വളരുന്നു.

മല്ലിയില

തണുത്ത അന്തരീക്ഷവും, നല്ല നീർവാർച്ചയുള്ള മണ്ണുമാണ് ചെടിക്ക് ആവശ്യം. കൃത്യമായ ഇടവേളകളിൽ ചെടിക്ക് വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം.

പച്ചമുളക്

നല്ല ചൂടും സൂര്യപ്രകാശവും ചെടിക്ക് ആവശ്യമാണ്. നന്നായി വളരണമെങ്കിൽ ചെടിക്ക് വെള്ളം ഒഴിക്കേണ്ടതുണ്ട്. എന്നാൽ അമിതമായി വെള്ളമൊഴിക്കരുത്. ഇത് വേരുകൾ നശിച്ചു പോകാൻ കാരണമാകുന്നു.

പുതിന

വേഗത്തിൽ വളരുന്ന ചെടിയാണ് പുതിന. നല്ല നീർവാർച്ചയുള്ള മണ്ണിലാണ് പുതിന വളർത്തേണ്ടത്. ഇടയ്ക്കിടെ വെട്ടിവിടാൻ ശ്രദ്ധിക്കണം.

വെള്ളത്തിൽ വളരുന്ന 7 ഔഷധ സസ്യങ്ങൾ ഇതാണ്

വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന 7 മൈക്രോഗ്രീൻസുകൾ

കീടങ്ങളെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഔഷധ സസ്യങ്ങൾ

തലമുടിയുടെ പ്രശ്നങ്ങൾ അകറ്റാൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇതാണ്