അടുക്കളയിൽ ദുർഗന്ധം ഉണ്ടാവുന്നതിന് പലതാണ് കാരണം. അടുക്കള ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാണ്.
മാലിന്യം
അടുക്കളയിൽ ദുർഗന്ധം ഉണ്ടാവുന്നതിന്റെ പ്രധാന കാരണം മാലിന്യമാണ്. അതിനാൽ തന്നെ അടുക്കളയിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
വൃത്തിയില്ലാത്ത സിങ്ക്
അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവുന്നത് സിങ്കിലാണ്. പാത്രങ്ങളും പച്ചക്കറികളും വൃത്തിയാക്കിയതിന് ശേഷം സിങ്ക് നന്നായി കഴുകാൻ ശ്രദ്ധിക്കണം.
അഴുക്കും കറയും
അടുക്കള പ്രതലങ്ങളിലും പാത്രങ്ങളിലും അഴുക്കും കറയും പറ്റിയിരുന്നാൽ ദുർഗന്ധം ഉണ്ടാവാറുണ്ട്. ആഴ്ച്ചയിൽ ഒരിക്കൽ അടുക്കള നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
വാട്ടർ ലീക്ക്
വാട്ടർ ലീക്ക് ഉണ്ടെങ്കിലും അടുക്കളയിൽ ദുർഗന്ധം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം.
അണുക്കൾ
അണുക്കൾ പെരുകുന്നതും ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. ചൂട് വെള്ളം അല്ലെങ്കിൽ ക്ലീനറുകൾ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
വൃത്തിയാക്കാം
ഗാർബേജ് ഡിസ്പോസലിൽ നിന്നും ദുർഗന്ധം വരാറുണ്ട്. അതിനാൽ തന്നെ ഇടയ്ക്കിടെ വൃത്തിയാക്കുന്നത് നല്ലതായിരിക്കും.
ഉപകരണങ്ങൾ
റെഫ്രിജറേറ്റർ, ഓവൻ തുടങ്ങിയ അടുക്കള ഉപകരണങ്ങളുടെ അടിഭാഗം നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അഴുക്ക് അടിഞ്ഞുകൂടിയാൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.