Home

വസ്ത്രങ്ങൾ

വസ്ത്രങ്ങൾ എന്നും പുത്തനായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തുണികൾ പെട്ടെന്ന് കേടായിപ്പോകുന്നു.

ഒരുമിച്ച് കഴുകാം

ഒരേ തരത്തിലുള്ള തുണികൾ ഒരുമിച്ച് കഴുകുന്നതാണ് നല്ലത്. ഇത് തുണികളിൽ കേടുപാടുകൾ ഉണ്ടാകുന്നതിനെ തടയുന്നു. കഴുകൽ പണി എളുപ്പമാവുകയും ചെയ്യുന്നു.

അമിതമാകരുത്

വസ്ത്രങ്ങൾ ഒരുമിച്ചിട്ട് കഴുകുന്ന ശീലമാണ് നമുക്കുള്ളത്. എന്നാൽ അമിതമായി വസ്ത്രങ്ങൾ കഴുകുമ്പോൾ വൃത്തിയാക്കാതെ വരുകയും വസ്ത്രങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാനും സാധ്യതയുണ്ട്.

സൂക്ഷിക്കുമ്പോൾ

വസ്ത്രങ്ങൾ തരംതിരിച്ച് വൃത്തിയായി അടുക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വാരിവലിച്ചിടുന്ന ശീലം ഒഴിവാക്കാം.

കഴുകുമ്പോൾ

കഴുകുമ്പോൾ വസ്ത്രങ്ങൾ മറിച്ചിട്ടു കഴുകാൻ ശ്രദ്ധിക്കണം. വസ്ത്രത്തിന്റെ നിറം, പ്രിന്റ്, എന്നിവയ്ക്ക് കേടുപാടുകൾ ഉണ്ടാവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

സോപ്പ് പൊടി

കഠിനമായ സോപ്പ് പൊടികൾ ഉപയോഗിച്ച് വസ്ത്രങ്ങൾ കഴുകരുത്. ഇത് വൃത്തിയാക്കുന്നതിന് പകരം വസ്ത്രങ്ങൾ ഫെയ്‌ഡായി പോകാൻ കാരണമാകുന്നു.

ഉണക്കുമ്പോൾ

വസ്ത്രങ്ങൾ കഴുകിയതിന് ശേഷം നന്നായി ഉണക്കാൻ ശ്രദ്ധിക്കണം. അതേസമയം അമിതമായി ചൂടേൽക്കുന്ന രീതിയിൽ വസ്ത്രങ്ങൾ ഇടരുത്. ഇത് നിറം മങ്ങാൻ കാരണമാകുന്നു.

ലേബൽ

ഓരോ തുണികൾക്ക് പിന്നിലും ലേബൽ ഉണ്ടാകും. അത് വായിച്ചതിന് ശേഷം മാത്രമേ വസ്ത്രങ്ങൾ കഴുകാൻ പാടുള്ളൂ.

നല്ല മാനസികാരോഗ്യം ലഭിക്കാൻ വീട്ടിൽ ഈ ചെടികൾ വളർത്തൂ

അടുക്കളയിൽ നിന്നും ദുർഗന്ധം വരുന്നതിന്റെ പ്രധാന കാരണങ്ങൾ ഇതാണ്

പാചകവാതക ഗ്യാസ് കൂടുതൽ ദിവസം നിലനിൽക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

വീട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന 7 ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ ഇതാണ്