Home

ചെടികൾ

അലങ്കരിക്കാനും പച്ചപ്പ് നിറയ്ക്കാനും വീടിനുള്ളിൽ ചെടികൾ വളർത്തുന്നതാണ് നല്ലത്. ഈ ചെടികൾ വ്യത്യസ്തമാണ്. വളർത്തി നോക്കൂ.

സ്ട്രിംഗ് ഓഫ് പേൾസ്

പേൾ പോലെയാണ് ഇതിന്റെ ഇലകളുള്ളത്. ഹാങ്ങിങ് പ്ലാന്റായി വളർത്തുന്നതാണ് ഉചിതം. നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്.

ബേർഡ് ഓഫ് പാരഡൈസ്

പരിചരണവും ചിലവും കുറവാണ് ബേർഡ് ഓഫ് പാരഡൈസ് ചെടിക്ക്. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ചെടിക്ക് ആവശ്യം. എപ്പോഴും വെള്ളമൊഴിക്കേണ്ടിയും വരുന്നില്ല.

എയർ പ്ലാന്റ്സ്

മണ്ണില്ലാതെ വളരുന്ന ചെടികളാണ് എയർ പ്ലാന്റുകൾ. ഇതിൽ തന്നെ പലയിനം ചെടികളുണ്ട്. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ചെടിക്ക് ആവശ്യം.

സിസി പ്ലാന്റ്

വീടിന് ഏസ്തെറ്റിക് ലുക്ക് ലഭിക്കാൻ സിസി പ്ലാന്റ് വളർത്തുന്നത് നല്ലതാണ്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

സ്ട്രിംഗ് ഓഫ് ഹാർട്സ്

ഹൃദയത്തിന്റെ ആകൃതിയിലാണ് സ്ട്രിംഗ് ഓഫ് ഹാർട്സ് ചെടിയുടെ ഇലകൾ വരുന്നത്. ഹാങ്ങിങ് പ്ലാന്റായി വീടിനുള്ളിലോ പുറത്തോ ഇത് വളർത്താൻ സാധിക്കും.

ഹാർട്ട്ലീഫ് ഫിലോഡെൻഡ്രോൺ

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. ബുക്‌ഷെൽഫ്‌, ടേബിൾ തുടങ്ങിയ സ്ഥലങ്ങളിൽ വളർത്തുന്നതാണ് നല്ലത്.

പോണിടൈൽ പാം

പോണിടൈൽ മോഡലിലാണ് ചെടിയുടെ ഇലകൾ ഉള്ളത്. ജലാംശത്തെ ശേഖരിക്കാൻ ഈ ചെടിക്ക് സാധിക്കും. അതിനാൽ എന്നും വെള്ളമൊഴിക്കേണ്ടി വരുന്നില്ല.

ചിലന്തിയെ തുരത്താൻ വീട്ടിൽ വളർത്തേണ്ട 6 ചെടികൾ ഇതാണ്

വസ്ത്രങ്ങൾ കഴുകുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

നല്ല മാനസികാരോഗ്യം ലഭിക്കാൻ വീട്ടിൽ ഈ ചെടികൾ വളർത്തൂ

അടുക്കളയിൽ നിന്നും ദുർഗന്ധം വരുന്നതിന്റെ പ്രധാന കാരണങ്ങൾ ഇതാണ്