Home
പ്രകൃതിദത്തമായി വീട് അലങ്കരിക്കാൻ ഇൻഡോർ ചെടികൾ വളർത്തുന്നതാണ് ഉചിതം. വീട് സ്പെഷ്യലാക്കാൻ ഈ ചെടികൾ വളർത്തൂ.
നല്ല തിളക്കമുള്ള, വെള്ള നിറത്തിലുള്ള പൂക്കളാണ് പീസ് ലില്ലിയുടേത്. വായുവിനെ ശുദ്ധീകരിക്കാനും വീടിനൊരു എസ്തെറ്റിക് ലുക്ക് നൽകാനും പീസ് ലില്ലി നല്ലതാണ്.
വലിപ്പമുള്ള, സ്പ്ലിറ്റ് ചെയ്തതുപോലെയുള്ള ഇലകളാണ് മോൺസ്റ്റെറ ചെടിക്കുള്ളത്. വീടിനൊരു ട്രോപ്പിക്കൽ വൈബ് നൽകാൻ ലിവിങ് റൂമിൽ ഈ ചെടി വളർത്തുന്നത് നല്ലതാണ്.
കാണാൻ സ്റ്റൈലിഷാണ് സിസി പ്ലാന്റ്. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
വലിപ്പമുള്ള, പൊങ്ങി വളരുന്ന ചെടിയാണ് ഫിഡിൽ ലീഫ് ഫിഗ്. വയലിൻ ആകൃതിയുള്ള ഈ ചെടി വീടിന് പ്രകൃതിദത്ത ഭംഗി നൽകുന്നു.
പ്രയർ പ്ലാന്റ് എന്നും കലാത്തിയ അറിയപ്പെടാറുണ്ട്. പച്ച, പിങ്ക്, പർപ്പിൾ തുടങ്ങിയ നിറങ്ങൾ ചേർന്നതാണ് ഈ ചെടി. നേരിട്ടല്ലാത്ത പ്രകാശമാണ് ചെടിക്ക് ആവശ്യം.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ലിവിങ് റൂമിലോ കിടപ്പുമുറിയിലോ ഇത് വളർത്താവുന്നതാണ്.
വീടിനൊരു റിസോർട്ട് ലുക്ക് നൽകാൻ അരേക്ക പാം വളർത്താം. ലിവിങ് റൂം, ബാൽക്കണി എന്നിവിടങ്ങളിൽ വളർത്തുന്നതാണ് ഉചിതം.
പച്ചപ്പ് നിറയ്ക്കാൻ വീടിനുള്ളിൽ ഈ 7 ചെടികൾ വളർത്തൂ
ചിലന്തിയെ തുരത്താൻ വീട്ടിൽ വളർത്തേണ്ട 6 ചെടികൾ ഇതാണ്
വസ്ത്രങ്ങൾ കഴുകുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
നല്ല മാനസികാരോഗ്യം ലഭിക്കാൻ വീട്ടിൽ ഈ ചെടികൾ വളർത്തൂ