Home

ഉറുമ്പിനെ തുരത്താം

വീട്ടിൽ ഉറുമ്പ് വരുന്നതിന് പല കാരണങ്ങളാണ് ഉള്ളത്. ഉറുമ്പിനെ തുരത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ഭക്ഷണാവശിഷ്ടങ്ങൾ

ഭക്ഷണാവശിഷ്ടങ്ങളുള്ള സ്ഥലങ്ങളിൽ ഉറുമ്പിന്റെ ശല്യം വർധിക്കുന്നു. പാചകം ചെയ്തുകഴിയുമ്പോഴും ഭക്ഷണം കഴിച്ച് കഴിഞ്ഞതിന് ശേഷവും വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

പഴങ്ങൾ

മധുരത്തിനോട് ഉറുമ്പുകൾക്ക് താല്പര്യം കൂടുതലാണ്. അതിനാൽ തന്നെ എവിടെ മധുരം ഉണ്ടായാലും അവിടെയൊക്കെ ഉറുമ്പുകൾ വരാൻ സാധ്യതയുണ്ട്. പഴങ്ങൾ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

വാട്ടർ ലീക്ക്

എല്ലാ ജീവജാലങ്ങളെയും പോലെ ഉറുമ്പുകൾക്കും വെള്ളം ആവശ്യമാണ്. ഈർപ്പം ഉള്ള സ്ഥലങ്ങളിൽ ഉറുമ്പ് വരാറുണ്ട്. അതിനാൽ തന്നെ വാട്ടർ ലീക്ക് ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം.

മാലിന്യങ്ങൾ

മാലിന്യങ്ങളും അഴുക്കും അടിഞ്ഞുകൂടുന്ന സ്ഥലങ്ങളിൽ ഉറുമ്പ് വരാറുണ്ട്. സ്റ്റൗവിലും അടുക്കള പ്രതലങ്ങളിലും പാചക എണ്ണയും, സിറപ്പുകളും തുളുമ്പുന്നതും ഉറുമ്പിനെ ആകർഷിക്കുന്നു.

വൃത്തിയാക്കാം

പാചകം ചെയ്തു കഴിഞ്ഞാൽ ഉടൻ പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ, അടുക്കള പ്രതലങ്ങൾ എന്നിവ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇത് ഉറുമ്പ് വരുന്നതിനെ തടയുന്നു.

ഗാർബേജ് ബിൻ

മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഗാർബേജ് ബിൻ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിൽ അണുക്കളും അഴുക്കും പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

തടി

ഈർപ്പവും കേടുപാടുകളുമുള്ള തടിയിൽ ചിലയിനം ഉറുമ്പുകൾ വരാറുണ്ട്. മഴക്കാലങ്ങളിലാണ് അധികവും ഇത്തരം ഉറുമ്പുകളുടെ ശല്യം ഉണ്ടാവുന്നത്.

ശുദ്ധവായു ലഭിക്കാൻ വീട്ടിൽ വളർത്തേണ്ട 7 ചെടികൾ ഇതാണ്

പച്ചപ്പ് നിറയ്ക്കാൻ വീടിനുള്ളിൽ ഈ 7 ചെടികൾ വളർത്തൂ

ചിലന്തിയെ തുരത്താൻ വീട്ടിൽ വളർത്തേണ്ട 6 ചെടികൾ ഇതാണ്

വസ്ത്രങ്ങൾ കഴുകുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ