Home

ചെടികൾ

ആവശ്യമായ പരിചരണം നൽകിയാൽ മാത്രമേ ചെടികൾ നന്നായി വളരുകയുള്ളു. ചെടികൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. മഞ്ഞ നിറത്തിലാവുകയും ഇലകൾ കരിഞ്ഞുപോവുകയും ചെയ്താൽ ചെടിക്ക് പ്രശ്നങ്ങളുണ്ടെന്ന് മനസിലാക്കാം.

വെള്ളം ഒഴിക്കുമ്പോൾ

കൃത്യമായ രീതിയിൽ ചെടികൾക്ക് വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. വെള്ളം കുറയുകയോ കൂടിപ്പോവുകയോ ചെയ്താൽ ചെടി നശിച്ചുപോകാൻ കാരണമാകുന്നു.

വെളിച്ചം

ചെടികളുടെ ആരോഗ്യത്തിന് വെള്ളം മാത്രമല്ല വെളിച്ചവും ആവശ്യമാണ്. ആവശ്യമായ വെളിച്ചം ലഭിച്ചില്ലെങ്കിൽ ചെടി നന്നായി വളരുകയില്ല.

കീടങ്ങൾ

കീടശല്യം ചെടികളിൽ സാധാരണമാണ്. എന്നാൽ കൃത്യമായ സമയത്ത് ഇത് പരിഹരിച്ചില്ലെങ്കിൽ ചെടി നശിച്ചുപോകാൻ കാരണമാകുന്നു.

കേടുവന്ന ഇലകൾ

കേടുവന്നതും പഴുത്തതുമായ ഇലകൾ മുറിച്ചുമാറ്റാൻ ശ്രദ്ധിക്കണം. ഇത് ചെടിയുടെ നല്ല വളർച്ചയെ തടയുന്നു.

മാറ്റി നടാം

പോട്ടിൽ ചെടികൾ വളർത്തുമ്പോൾ വേരുകൾക്ക് കൃത്യമായ രീതിയിൽ പടരാൻ സാധിക്കുകയില്ല. ചെടി നന്നായി വളരുമ്പോൾ വലിയ പോട്ടിലേക്ക് മാറ്റി നടാൻ ശ്രദ്ധിക്കണം.

ശ്രദ്ധിക്കാം

കൃത്യമായ രീതിയിൽ ചെടിക്ക് വെള്ളവും വെളിച്ചവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ആവശ്യമായ പരിചരണം നൽകിയാൽ ചെടികൾ നന്നായി വളരും.

പ്രകൃതിദത്തമായി പല്ലിയെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ

വീടിനുള്ളിൽ ഉറുമ്പ് വരാതിരിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ശുദ്ധവായു ലഭിക്കാൻ വീട്ടിൽ വളർത്തേണ്ട 7 ചെടികൾ ഇതാണ്

പച്ചപ്പ് നിറയ്ക്കാൻ വീടിനുള്ളിൽ ഈ 7 ചെടികൾ വളർത്തൂ