അടുക്കളയിലും ബാത്‌റൂമിലുമാണ് സ്ഥിരമായി പൂപ്പൽ വരുന്നത്. വീടിനുള്ളിൽ പൂപ്പൽ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം ഈർപ്പമാണ്.
വായു സഞ്ചാരം
വീടിനുള്ളിൽ കൃത്യമായ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അടുക്കളയിലും ബാത്റൂമിലും എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നത് നല്ലതായിരിക്കും.
ക്ലീനറുകൾ ഉപയോഗിക്കാം
വിനാഗിരി, ബേക്കിംഗ് സോഡ എന്നിവ ഉപയോഗിച്ചും പൂപ്പലിനെ ഇല്ലാതാക്കാൻ സാധിക്കും. വിനാഗിരി വെള്ളത്തിൽ ചേർത്തതിന് ശേഷം പൂപ്പലുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്താൽ മതി.
റിമൂവറുകൾ
ക്ലീനർ ഉപയോഗിച്ചിട്ടും പൂപ്പലിനെ നീക്കം ചെയ്യാൻ സാധിച്ചില്ലെങ്കിൽ മോൾഡ് റിമൂവറുകൾ ഉപയോഗിക്കാവുന്നതാണ്. അതേസമയം നിർദ്ദേശങ്ങൾക്ക് അനുസരിച്ച് റിമൂവറുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
വാട്ടർ ലീക്കുകൾ
വീടിനുള്ളിൽ വാട്ടർ ലീക്ക് ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം. ഈർപ്പം ഉണ്ടാകുമ്പോഴാണ് പൂപ്പൽ വരുന്നത്.
വൃത്തിയാക്കാം
വീട് എപ്പോഴും വൃത്തിയാക്കി ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്ന സാഹചര്യം ഒഴിവാക്കാം.
ഉണക്കി സൂക്ഷിക്കാം
പൂപ്പലിനെ തടയാനുള്ള ഏക മാർഗം ഈർപ്പം ഉണ്ടാവുന്നതിനെ തടയുക എന്നതാണ്. മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പം ഉണ്ടാവുന്ന സാഹചര്യം ഒഴിവാക്കാം.
ശ്രദ്ധിക്കാം
ഒരു സ്ഥലത്ത് തന്നെ ഒന്നിൽ കൂടുതൽ പ്രാവശ്യം പൂപ്പൽ ഉണ്ടായാൽ പെയിന്റ് അല്ലെങ്കിൽ സീലന്റ് മാറ്റാൻ ശ്രദ്ധിക്കണം.