Home

ദുർഗന്ധം അകറ്റാം

വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് ബാത്‌റൂം. ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കിൽ ബാത്‌റൂമിൽ നിന്നും ദുർഗന്ധം ഉണ്ടാവാം.

എക്സ്ഹോസ്റ്റ് ഫാൻ

ശരിയായ രീതിയിൽ വായുസഞ്ചാരം ഇല്ലാതെ വരുമ്പോഴാണ് ബാത്റൂമിനുള്ളിൽ ദുർഗന്ധം ഉണ്ടാവുന്നത്. ബാത്റൂമിനുള്ളിൽ എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നത് ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.

ഡോർ തുറന്നിടാം

ബാത്റൂമിനുള്ളിൽ നല്ല വായുസഞ്ചാരം ഇല്ലെങ്കിൽ ഈർപ്പവും ഗന്ധവും തങ്ങി നിൽക്കുകയും ഇത് ദുർഗന്ധമായി മാറുകയും ചെയ്യുന്നു. അരമണിക്കൂറെങ്കിലും ഡോർ തുറന്നിടുന്നത് ദുർഗന്ധത്തെ അകറ്റുന്നു.

പൂപ്പൽ

ഈർപ്പം തങ്ങി നിൽക്കുമ്പോൾ ബാത്റൂമിനുള്ളിൽ പൂപ്പൽ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.

നിറങ്ങൾ

ബാത്റൂമിന് നിറങ്ങൾ നൽകുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈർപ്പത്തെ അകറ്റി നിർത്തുന്ന നിറങ്ങൾ തെരഞ്ഞെടുക്കാം. ഇത് പൂപ്പൽ ഉണ്ടാവുന്നതിനെ തടയുന്നു.

ഉണക്കി സൂക്ഷിക്കാം

ബാത്റൂമിനുള്ളിൽ എപ്പോഴും ഈർപ്പം ഉണ്ടായിക്കൊണ്ടേയിരിക്കും. ഇത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. എന്നാൽ നന്നായി തുടച്ച് ഉണക്കിയിട്ടാൽ ദുർഗന്ധത്തെ തടയാൻ സാധിക്കും.

ചെടികൾ വളർത്താം

ബാത്റൂമിനുള്ളിൽ ചെടികൾ വളർത്തുന്നത് ഈർപ്പത്തെ ആഗിരണം ചെയ്യാനും ദുർഗന്ധത്തെ അകറ്റാനും സഹായിക്കുന്നു.

ഈർപ്പമുള്ള വസ്ത്രങ്ങൾ

നനഞ്ഞ വസ്ത്രങ്ങൾ അതുപോലെ ബാത്റൂമിനുള്ളിൽ സൂക്ഷിക്കരുത്. ഇത് ഈർപ്പം തങ്ങി നിൽക്കാനും ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു.

ചുമരിലെ പൂപ്പൽ ഇല്ലാതാക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ ഇതാണ്

ജോലി അന്തരീക്ഷം സമ്മർദ്ദം കൂട്ടുന്നുണ്ടോ? എങ്കിൽ ഈ ചെടികൾ വളർത്തൂ

വീട്ടിൽ നായയുണ്ടോ? എങ്കിൽ ഈ ചെടികൾ 7 വളർത്തരുത്ത്