Home

ഔഷധ സസ്യങ്ങൾ

ബാൽക്കണിയിൽ ഇരുന്ന് വൈകുന്നേരങ്ങൾ ആസ്വദിക്കാറുണ്ട് നമ്മൾ. കൂടുതൽ പച്ചപ്പ് നിറയ്ക്കാൻ ബാൽക്കണിയിൽ ഈ ഔഷധ സസ്യങ്ങൾ വളർത്തൂ.

റോസ്മേരി

രുചിക്ക് വേണ്ടി കറികളിൽ റോസ്മേരി ഉപയോഗിക്കാറുണ്ട്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

കറിവേപ്പില

ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ചെടിയാണ് കറിവേപ്പില. ഹൃദയത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും കറിവേപ്പില നല്ലതാണ്.

കറ്റാർവാഴ

നല്ല ചർമ്മം ലഭിക്കുന്നതിനും, ദഹന ശേഷി വർധിപ്പിക്കുന്നതിനും കറ്റാർവാഴ ചെടി നല്ലതാണ്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന കറ്റാർവാഴയ്ക്ക് സൂര്യപ്രകാശം ആവശ്യമാണ്.

മല്ലിയില

ഭക്ഷണങ്ങൾക്ക് രുചി നൽകാൻ മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും മല്ലിയിലക്കുണ്ട്. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. ദിവസവും ചെടിക്ക് വെള്ളം ഒഴിക്കേണ്ടതുണ്ട്.

തുളസി

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് തുളസി. രോഗ പ്രതിരോധ ശേഷി കൂട്ടാനും, പനി, ചുമ, ജലദോഷം എന്നിവയ്ക്കും തുളസി നല്ലതാണ്.

ഇഞ്ചിപ്പുല്ല്

ദഹനം മെച്ചപ്പെടുത്താൻ ഇഞ്ചിപ്പുല്ല് നല്ലതാണ്. കൂടാതെ കൊതുകിനെയും മറ്റ് കീടങ്ങളെയും അകറ്റാനും ഇഞ്ചിപ്പുല്ല് ബാൽക്കണിയിൽ വളർത്തുന്നത് നല്ലതാണ്.

പുതിന

നല്ല സുഗന്ധം പരത്തുന്ന ചെടിയാണ് പുതിന. ദഹന ശേഷി കൂട്ടാനും, തലവേദനയ്ക്കും പുതിന നല്ലതാണ്. ചെറിയ പോട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

കഴുകിയ വസ്ത്രങ്ങളിൽ ദുർഗന്ധം ഉണ്ടാവുന്നതിന്റെ 7 കാരണങ്ങൾ ഇതാണ്

ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 പച്ചക്കറികൾ ഇതാണ്

പാമ്പിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 സസ്യങ്ങൾ

അലർജിയുണ്ടോ? എങ്കിൽ ഈ 7 ചെടികൾ വളർത്തുന്നത് ഒഴിവാക്കാം