Home
വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന പച്ചക്കറികൾ കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിരിക്കാൻ കഴിയാത്തതാണ്. ഈ പച്ചക്കറികൾ വീട്ടിൽ വളർത്തൂ.
ചെറിയ വേരുകളോടെ വളരുന്നയിനം ക്യാരറ്റുകളാണ് ബാൽക്കണിയിൽ വളർത്തേണ്ടത്. നല്ല നീർവാർച്ചയുള്ള മണ്ണാണ് ചെടിക്ക് ആവശ്യം.
വേഗത്തിൽ വളർത്തിയെടുക്കാൻ കഴിയുന്ന പച്ചക്കറിയാണ് തക്കാളി. ഇത് വളർത്താൻ നല്ല ആഴമുള്ള പോട്ടുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
ചെറിയ സ്ഥലത്ത് എളുപ്പം വളർത്താൻ സാധിക്കുന്ന പച്ചക്കറിയാണ് ലെറ്റൂസ്. കൂടുതൽ പരിചരണവും ചെടിക്ക് ആവശ്യമായി വരുന്നില്ല.
എളുപ്പം വളർത്താൻ സാധിക്കുന്ന ഇലക്കറിയാണ് ചീര. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ചെടിക്ക് ആവശ്യം. അതേസമയം ഇടയ്ക്കിടെ വെള്ളമൊഴിക്കാൻ മറക്കരുത്.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന പച്ചക്കറിയാണ് പയർ. അതേസമയം നല്ല സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്.
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മല്ലിയില. ചെറിയ പരിചരണത്തോടെ വേഗത്തിൽ വളരുന്ന ചെടിയാണിത്.
ചെറിയ പരിചരണമാണ് ബീറ്റ്‌റൂട്ടിനും ആവശ്യം. നല്ല ആഴമുള്ള പോട്ടും ഈർപ്പമുള്ള മണ്ണുമാണ് ചെടിക്ക് വേണ്ടത്.
പാമ്പിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 സസ്യങ്ങൾ
അലർജിയുണ്ടോ? എങ്കിൽ ഈ 7 ചെടികൾ വളർത്തുന്നത് ഒഴിവാക്കാം
ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
ചുമരിലെ പൂപ്പൽ ഇല്ലാതാക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്