Home

ഭക്ഷണ സാധനങ്ങൾ

ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടായിപ്പോകുന്നു. ഇവ ഗ്യാസ് സ്റ്റൗവിന് അടുത്താണോ സൂക്ഷിക്കുന്നത്. എങ്കിൽ ഉടൻ മാറ്റിക്കോളൂ.

പാചക എണ്ണ

ചൂടുള്ള സ്ഥലങ്ങളിൽ എണ്ണ സൂക്ഷിക്കരുത്. എളുപ്പം എടുക്കുന്നതിന് വേണ്ടി ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് എണ്ണ വയ്ക്കാറുണ്ട്. ചൂടും വെളിച്ചവും ഇല്ലാത്ത സ്ഥലത്താവണം എണ്ണ സൂക്ഷിക്കേണ്ടത്.

സുഗന്ധവ്യഞ്ജനങ്ങൾ

എളുപ്പത്തിന് വേണ്ടി ഗ്യാസ് സ്റ്റൗവിന് അടുത്തായി നമ്മൾ സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കാറുണ്ട്. എന്നാൽ ചൂടേൽക്കുമ്പോൾ ഇതിന്റെ രുചിയിലും ഘടനയിലും മാറ്റങ്ങൾ ഉണ്ടാവുന്നു.

പഴങ്ങൾ

പഴങ്ങൾ പാത്രത്തിലാക്കി തുറന്ന് സൂക്ഷിക്കുന്ന ശീലം നമുക്കുണ്ട്. എന്നാലിത് ഗ്യാസ് സ്റ്റൗവിന്റെ ഭാഗത്ത് സൂക്ഷിക്കാൻ പാടില്ല. ചൂടേറ്റാൽ പഴങ്ങൾ പെട്ടെന്ന് കേടായിപ്പോകുന്നു.

വിനാഗിരി

നിരവധി ഉപയോഗങ്ങളാണ് വിനാഗിരിക്ക് ഉള്ളത്. എന്നാൽ ചൂടേൽക്കുന്ന സ്ഥലങ്ങളിൽ ഇത് സൂക്ഷിക്കാൻ പാടില്ല. തണുപ്പുള്ള, അധികം വെളിച്ചമില്ലാത്ത സ്ഥലത്താണ് ഇത് സൂക്ഷിക്കേണ്ടത്.

മാംസവും മത്സ്യവും

കൂടുതൽ നേരം ഇറച്ചിയും, മത്സ്യവും ചൂടേൽക്കുന്ന രീതിയിൽ സൂക്ഷിക്കാൻ പാടില്ല. ഇങ്ങനെ വയ്ക്കുമ്പോൾ ഇവ പെട്ടെന്ന് കേടായിപ്പോകാനുള്ള സാധ്യത കൂടുതലാണ്.

കാപ്പിപ്പൊടി

എളുപ്പത്തിന് വേണ്ടി ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് കാപ്പിപ്പൊടി സൂക്ഷിക്കാറുണ്ട്. എന്നാൽ ചൂടും ഈർപ്പവും ഉണ്ടാവുമ്പോൾ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു.

പാൽ, മുട്ട

പാൽ, മുട്ട തുടങ്ങിയവ പെട്ടെന്ന് കേടുവരുന്നവയാണ്. അതിനാൽ തന്നെ ഇത്തരം ഭക്ഷണ സാധനങ്ങൾ ഒരിക്കലും ചൂടേൽക്കുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കരുത്.

അലർജി ഉള്ളവർ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇതാണ്

ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഔഷധ സസ്യങ്ങൾ ഇതാണ്

കഴുകിയ വസ്ത്രങ്ങളിൽ ദുർഗന്ധം ഉണ്ടാവുന്നതിന്റെ 7 കാരണങ്ങൾ ഇതാണ്

ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 പച്ചക്കറികൾ ഇതാണ്