Home

ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. വീട്ടിൽ ഈച്ച ശല്യമുണ്ടോ. എങ്കിൽ ഈ ചെടികൾ വളർത്തൂ.

റോസ്മേരി

ഭക്ഷണങ്ങൾക്ക് രുചി നൽകാനും കീടങ്ങളെ അകറ്റാനും റോസ്മേരി ചെടി നല്ലതാണ്. ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ ഈച്ചകൾക്ക് സാധിക്കില്ല.

ലാവണ്ടർ

നല്ല സുഗന്ധമുള്ള ചെടിയാണ് ലാവണ്ടർ. എന്നാൽ ഈച്ചകൾക്കും മറ്റ് പ്രാണികൾക്കും ഇതിന്റെ ഗന്ധം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

പുതിന

ധാരാളം ഗുണങ്ങളുള്ള ചെടിയാണ് പുതിന. ചെറിയ പോട്ടിലും ഇത് എളുപ്പം വളർത്താൻ സാധിക്കും. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ ഈച്ചകൾക്ക് സാധിക്കില്ല.

ജമന്തി

പൂന്തോട്ടം മനോഹരമാക്കാൻ ജമന്തി ചെടി വളർത്തുന്നത്‌ നല്ലതാണ്. നിരവധി ഗുണങ്ങളുള്ള ഈ ചെടിക്ക് ഇഴജന്തുക്കളെയും കീടങ്ങളെയും ഇല്ലാതാക്കാൻ സാധിക്കും.

ബേസിൽ

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ബേസിൽ. ഈച്ചയെയും കൊതുകിനെയും തുരത്താൻ ബേസിൽ ചെടി വളർത്തുന്നത്‌ നല്ലതാണ്.

വെളുത്തുള്ളി

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. എന്നാൽ ഈച്ചകൾക്ക് ഇതിന്റെ ഗന്ധം ഇഷ്ടമല്ല.

ഇഞ്ചിപ്പുല്ല്

ഇഞ്ചിപ്പുല്ലിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ ഈച്ചകൾക്ക് കഴിയില്ല. കൊതുകിനെ തുരത്താനും ഈ ചെടി നല്ലതാണ്.

ഫ്രിഡ്ജിൽ എപ്പോഴും തണുപ്പ് നിലനിൽക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

ഗ്യാസ് സ്റ്റൗവിന് അടുത്ത് സൂക്ഷിക്കാൻ പാടില്ല 7 ഭക്ഷണ സാധനങ്ങൾ ഇതാണ്

അലർജി ഉള്ളവർ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇതാണ്

ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഔഷധ സസ്യങ്ങൾ ഇതാണ്