Home

ചെടികൾ

ശരിയായ രീതിയിൽ പരിചരണം നൽകിയില്ലെങ്കിൽ ചെടികൾ പെട്ടെന്ന് നശിച്ചുപോകും. ചെടികൾക്ക് വെള്ളം ഒഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

അമിതമാകരുത്

ചെടികൾക്ക് അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കാം. ഇത് വേരുകളിൽ ഓക്സിജൻ എത്തുന്നതിനെ തടയുകയും ചെടി അഴുകിപോകാനും കാരണമാകുന്നു.

കുറയരുത്

ചെടികൾക്ക് വെള്ളമൊഴിക്കുമ്പോൾ കുറയാനോ കൂടാനോ പാടില്ല. വെള്ളം കുറയുമ്പോൾ വേരുകൾ ഉണങ്ങിപ്പോവാനും കോശങ്ങൾ ചുരുങ്ങി ചെടി നശിക്കുകയും ചെയ്യുന്നു.

ഫങ്കസ്

രാത്രി സമയങ്ങളിൽ ചെടികൾക്ക് വെള്ളമൊഴിക്കുന്നത് ഒഴിവാക്കാം. ഇത് ഈർപ്പം തങ്ങി നിൽക്കാൻ സഹായിക്കുമെങ്കിലും ചെടികളിൽ ഫങ്കസ് ഉണ്ടാവാൻ കാരണമാകുന്നു.

ഉച്ചക്ക് വേണ്ട

ഉച്ച സമയത്ത് ചെടികളിൽ വെള്ളമൊഴിക്കുന്നത് ഒഴിവാക്കണം. ഇത് ശരിയായ അളവിൽ വേരുകളിൽ വെള്ളം എത്തുന്നതിനെ തടയുന്നു. അതിരാവിലെ നനയ്ക്കുന്നതാണ് ഉചിതം.

ക്രമം ഉണ്ടാവണം

എപ്പോഴെങ്കിലും എങ്ങനെയെങ്കിലുമൊക്കെ ചെടികൾക്ക് വെള്ളമൊഴിക്കുന്ന ശീലം ഒഴിവാക്കാം. കൃത്യമായ ഇടവേളകളിൽ ചെടി നനയ്ക്കാൻ ശ്രദ്ധിക്കണം.

ഡ്രെയിനേജ് ഉണ്ടാവണം

പോട്ടുകളിൽ ചെടി വളർത്തുമ്പോൾ വെള്ളം ഊർന്നു പോകാനുള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. വെള്ളം കെട്ടിനിന്നാൽ വേരുകൾ അഴുകി പോവാൻ കാരണമാകുന്നു.

ശ്രദ്ധിക്കാം

ചെടികൾക്ക് വെള്ളമൊഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇലകളിലും പൂക്കളിലും വെള്ളമൊഴിക്കുന്നത് ഒഴിവാക്കാം. വേരുകൾക്കാണ് വെള്ളം വേണ്ടത്.

ഈച്ചയെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തണ്ടേ 7 ചെടികൾ ഇതാണ്

ഫ്രിഡ്ജിൽ എപ്പോഴും തണുപ്പ് നിലനിൽക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

ഗ്യാസ് സ്റ്റൗവിന് അടുത്ത് സൂക്ഷിക്കാൻ പാടില്ല 7 ഭക്ഷണ സാധനങ്ങൾ ഇതാണ്

അലർജി ഉള്ളവർ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇതാണ്