വസ്ത്രങ്ങൾ എപ്പോഴും തേച്ചുമിനുക്കി ഇട്ടു നടക്കാനാണ് നമുക്ക് ഇഷ്ടം. വസ്ത്രങ്ങൾ അയൺ ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
തുണിത്തരങ്ങൾ
സിൽക്ക്, പട്ട്, പോളിസ്റ്റർ പോലുള്ള വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ചൂട് കൂടി പോയാൽ ഇവ ഉരുകി പോവാൻ കാരണമാകുന്നു.
കറപറ്റിയ വസ്ത്രങ്ങൾ
കറപറ്റിയ വസ്ത്രങ്ങൾ അതുപോലെ അയൺ ചെയ്യാൻ പാടില്ല. ചൂടേൽക്കുമ്പോൾ കറ ആഴത്തിൽ വസ്ത്രത്തിൽ പറ്റിപ്പിടിക്കാൻ കാരണമാകുന്നു. പിന്നീടിത് വൃത്തിയാക്കാൻ സാധിക്കില്ല.
തുരുമ്പെടുത്ത ഇസ്തിരി
തുരുമ്പെടുത്ത ഇസ്തിരി ഉപയോഗിച്ച് ഒരിക്കലും വസ്ത്രങ്ങൾ അയൺ ചെയ്യരുത്. ചൂടാകുമ്പോൾ വസ്ത്രത്തിൽ തുരുമ്പ് പറ്റിപ്പിടിക്കാൻ കാരണമാകുന്നു.
ചലിപ്പിക്കുമ്പോൾ
തേപ്പുപെട്ടി ഉപയോഗിക്കുമ്പോൾ ഏത് ഭാഗത്തേക്കാണ് ചലിപ്പിക്കേണ്ടതെന്ന് മനസിലാക്കേണ്ടതുണ്ട്. നൂലിഴകൾ ഏത് ദിശയിലേക്കാണോ പോകുന്നത് അതിനനുസരിച്ച് ഇസ്തിരി ചലിപ്പിക്കാം.
അയൺ ചെയ്യുന്ന സ്ഥലം
വസ്ത്രങ്ങൾ അയൺ ചെയ്യാൻ ഉപയോഗിക്കുന്ന സ്ഥലവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കിടക്കയിൽ വസ്ത്രങ്ങളിട്ട് അയൺ ചെയ്യുന്നത് ഒഴിവാക്കാം.
ബലം വേണ്ട
വസ്ത്രങ്ങളിലെ ചുളിവുകൾ ഇല്ലാതാക്കാൻ ഇസ്തിരിപ്പെട്ടി പര്യാപ്തമാണ്. അതിനാൽ തന്നെ കൂടുതൽ ബലം നൽകി ഇസ്തിരി ഉപയോഗിക്കേണ്ടതില്ല.
മടക്കി വയ്ക്കുന്നത്
അയൺ ചെയ്തയുടനെ വസ്ത്രങ്ങൾ മടക്കി വയ്ക്കുന്നത് ഒഴിവാക്കാം. ഇത് വസ്ത്രങ്ങളിൽ വീണ്ടും ചുളിവുകൾ വരാൻ കാരണമാകുന്നു.