Home

ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ രീതികളാണ് ഉള്ളത്. ഈർപ്പത്തിൽ വളരുന്ന ചെടികൾ ഇതാണ്.

എയർ പ്ലാന്റുകൾ

ഈർപ്പമുള്ള ഇടങ്ങളിൽ എയർ പ്ലാന്റ് നന്നായി വളരും. അതേസമയം നേരിട്ടല്ലാത്ത വെളിച്ചം ചെടിക്ക് ആവശ്യമാണ്.

അലോക്കേഷ്യ

നല്ല വെളിച്ചവും ഈർപ്പവുമുള്ള സ്ഥലങ്ങളിൽ എളുപ്പം വളരുന്ന ചെടിയാണിത്. ബാത്റൂമിനുള്ളിൽ വളർത്തുന്നതാണ് ഉചിതം.

കറ്റാർവാഴ

ധാരാളം ഗുണങ്ങൾ അടങ്ങിയ കറ്റാർവാഴ ചെടിക്ക് ഈർപ്പമാണ് കൂടുതൽ ഇഷ്ടം. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.

ബേർഡ്‌സ് നെസ്റ്റ് ഫേൺ

ഈർപ്പമുള്ള സ്ഥലങ്ങളിൽ പെട്ടെന്ന് വളരുന്ന ചെടിയാണ് ബേർഡ്‌സ് നെസ്റ്റ് ഫേൺ. അതിനാൽ തന്നെ ഇത് ബാത്റൂമിനുള്ളിൽ വളർത്തുന്നതാണ് ഉചിതം.

ബോസ്റ്റോൺ ഫേൺ

ഹാങ്ങിങ് പ്ലാന്റായാണ് ബോസ്റ്റോൺ ഫേണിനെ അധികപേരും വളർത്തുന്നത്. ഈർപ്പമുള്ള സ്ഥലങ്ങളിൽ ഇത് വേഗത്തിൽ വളരും. ചെറിയ പരിചരണമാണ് ചെടിക്ക് ആവശ്യം.

മണി പ്ലാന്റ്

ചെറിയ പരിചരണത്തോടെ നന്നായി വളരുന്ന ചെടിയാണിത്. എവിടെയും വളരുന്ന മണി പ്ലാന്റിന് ഈർപ്പമാണ് ഇഷ്ടം.

കലാത്തിയ

ഈർപ്പവും നേരിട്ടല്ലാത്ത വെളിച്ചവുമാണ് ഈ ചെടിക്ക് ആവശ്യം. ചെറിയ പരിചരണമേ ചെടിക്ക് ആവശ്യമായി വരുന്നുള്ളു.

മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുള്ള ഈ 7 വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം

വീട്ടിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

ഇവ വീട്ടിലുണ്ടോ? ചെടികൾ തഴച്ചു വളരാൻ ഈ 7 സാധനങ്ങൾ മതി

വയണ ഇലയുടെ 7 ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിയാം