Home

ചെടികൾക്കുള്ള വളങ്ങൾ

ചെടികൾ നന്നായി വളരണമെങ്കിൽ നല്ല പരിചരണവും, വളവും ആവശ്യമാണ്. അടുക്കളയിലുള്ള സാധനങ്ങൾ ചെടികൾക്ക് വളമായി ഉപയോഗിക്കാം.

കഞ്ഞിവെള്ളം

സ്റ്റാർച്ചും, മിനറൽസും ധാരാളം കഞ്ഞിവെള്ളത്തിലുണ്ട്. ഇടയ്ക്കിടെ ചെടികൾക്ക് കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കുന്നത് നല്ലതായിരിക്കും.

മുട്ടത്തോട്

മുട്ടത്തോടിനും ഗുണങ്ങൾ ഏറെയാണ്. ചെടി വളർന്നു തുടങ്ങുമ്പോൾ ചുറ്റിനും പൊടിച്ചിട്ടാൽ മതി. ഇതിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്.

ഗ്രീൻ ടീ

ചെടികൾ നന്നായി വളരാനും ഗ്രീൻ ടീ ഉപയോഗിക്കാറുണ്ട്. ഉപയോഗം കഴിഞ്ഞ ടീ ബാഗിലെ തേയില ചെടിക്ക് ചുറ്റും ഇട്ടാൽമതി.

പഴത്തൊലി

പഴത്തൊലി ചെടികൾക്ക് നല്ലതാണ്. പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം പഴത്തൊലി അതിലേക്ക് ഇടാം. മൂന്ന് ദിവസം വരെ അങ്ങനെ വെച്ചതിന് ശേഷം ഉപയോഗിക്കാവുന്നതാണ്.

പച്ചക്കറി തൊലികൾ

പച്ചക്കറികളുടെ തൊലിയും ചെടികൾക്ക് വളമായി ഉപയോഗിക്കാറുണ്ട്. ഇത് നേരിട്ട് മണ്ണിലേക്ക് ഇടുന്നതാണ് നല്ലത്.

കാപ്പിപ്പൊടി

കാപ്പിപ്പൊടി ചെടികൾക്ക് വളമായി ഉപയോഗിക്കാൻ സാധിക്കും. ഇതിൽ ധാരാളം നൈട്രജൻ അടങ്ങിയിട്ടുണ്ട്. ഇത് ചെടികളെ നന്നായി വളരാൻ സഹായിക്കുന്നു.

സവാളയുടെ തോൽ

സവാളയുടെ തോലിൽ ധാരാളം സൾഫറും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ചെടികൾ കരുത്തോടെ വളരാൻ സഹായിക്കുന്നു. രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവെച്ചതിന് ശേഷം ചെടികളിൽ സ്പ്രേ ചെയ്താൽ മതി.

വയണ ഇലയുടെ 7 ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കാൻ പാടില്ലാത്ത 7 ഉപകരണങ്ങൾ ഇതാണ്

അടുക്കളയിലെ മീൻ മണം ഇല്ലാതാക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

കാഴ്ച്ചയിൽ പ്ലാസ്റ്റിക് പോലെയിരിക്കും എന്നാൽ ഈ ഇൻഡോർ ചെടികൾ റിയൽ ആണ്