മീൻ കഴിക്കാൻ ഇഷ്ടമാണെങ്കിലും മീനിന്റെ ഗന്ധം പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അടുക്കളയിലെ മീൻ മണം അകറ്റാൻ ഇങ്ങനെ ചെയ്യൂ.
ഗ്രാമ്പു, ഏലക്ക
പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ഗ്രാമ്പു, ഏലക്ക, കറുവപ്പട്ട എന്നിവ ചേർത്ത് നന്നായി തിളപ്പിക്കണം. ഇത് മീൻ മണത്തെ അകറ്റുന്നു.
മാലിന്യങ്ങൾ
മീൻ കഴുകി വൃത്തിയാക്കുമ്പോൾ ഇതിന്റെ മാലിന്യങ്ങൾ ഡ്രെയിനിൽ തങ്ങി നിൽക്കാൻ സാധ്യതയുണ്ട്. ഇതും ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.
ഡ്രെയിൻ വൃത്തിയാക്കാം
ചെറുചൂടുവെള്ളത്തിൽ ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്തതിന് ശേഷം ഡ്രെയിനിലേക്ക് ഒഴിച്ചുകൊടുക്കാം. ഇത് ദുർഗന്ധത്തെ അകറ്റുന്നു.
വൃത്തിയാക്കുമ്പോൾ
മീൻ വൃത്തിയാക്കി കഴിഞ്ഞതിന് ശേഷം ആ ഭാഗത്തേക്ക് കുറച്ച് ബേക്കിംഗ് സോഡ വിതറിയാൽ ദുർഗന്ധം ഇല്ലാതാവും.
വിനാഗിരി
മൂന്ന് കപ്പ് വെള്ളത്തിൽ ഒരു കപ്പ് വിനാഗിരി ചേർത്തതിന് ശേഷം 15 മിനിട്ടോളം വെള്ളം തിളപ്പിക്കണം. വായുവിലേക്ക് ബാഷ്പീകരിക്കപ്പെടുന്ന വിനാഗിരി ദുർഗന്ധത്തെ അകറ്റുന്നു.
കാപ്പിപ്പൊടി
കാപ്പിപ്പൊടി ഉപയോഗിച്ചും മീൻ മണത്തെ അകറ്റി നിർത്താൻ സാധിക്കും. ഒരു പാത്രത്തിൽ കാപ്പിപ്പൊടി എടുത്തതിന് ശേഷം അടുക്കളയിൽ തുറന്ന് വെയ്ക്കാം.
തുറന്നിടാം
മീൻ കഴുകുമ്പോഴും പാചകം ചെയ്യുമ്പോഴും ജനാലയും വാതിലും തുറന്നിടാൻ ശ്രദ്ധിക്കണം. ഇത് മീൻ മണം തങ്ങി നിൽക്കുന്നതിനെ തടയുന്നു.