ഒരേ സമയം ഒന്നിൽകൂടുതൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതാണ് എക്സ്റ്റൻഷൻ ബോർഡിന്റെ പ്രത്യേകത. എന്നാൽ ഈ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പാടില്ല.
റെഫ്രിജറേറ്റർ
എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപകരണമാണ് റെഫ്രിജറേറ്റർ. ഇത് എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നത് ഉപകരണത്തിൽ അമിതമായി ചൂടുണ്ടാവാൻ കാരണമാകുന്നു.
അടുക്കള ഉപകരണങ്ങൾ
അടുക്കളയിൽ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കാൻ പാടില്ല. ചില ഉപകരണങ്ങൾക്ക് കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്നു.
മുടി സംരക്ഷണ ഉപകരണങ്ങൾ
മുടി സംരക്ഷണ ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ ഉപയോഗിക്കാൻ പാടില്ല. ഇതിൽ നിന്നും വലിയ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നതുകൊണ്ട് തന്നെ വാൾ ഔട്ട്ലെറ്റുകളാണ് നല്ലത്.
എയർ കണ്ടീഷണർ
എയർ കണ്ടീഷണർ പോലുള്ള ഉപകരണങ്ങൾ ഒരിക്കലും എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കരുത്. ഇത് ഉപകരണം ചൂടാവാനും തീപിടുത്തം ഉണ്ടാവാനും കാരണമാകുന്നു.
മൈക്രോവേവ്
കൂടുതൽ പവറുള്ള ഉപകരണമാണ് മൈക്രോവേവ്. വാൾ ഔട്ട്ലെറ്റിൽ മാത്രമേ ഇത് പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കുന്നത് തീപിടുത്ത സാധ്യത വർധിപ്പിക്കുന്നു.
ഇങ്ങനെ ചെയ്യരുത്
ഒരു എക്സ്റ്റൻഷൻ ബോർഡിൽ നിന്നും മറ്റൊന്നിലേക്ക് കണക്റ്റ് ചെയ്യുന്നത് ഒഴിവാക്കണം. ഇത് അമിതമായി ചൂടാകാനും തീപിടുത്തം ഉണ്ടാവാനും കാരണമാകുന്നു.
ശ്രദ്ധിക്കാം
ചെറിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ വേണ്ടിയുള്ള സംവിധാനമാണ് എക്സ്റ്റൻഷൻ ബോർഡിലുള്ളത്. അതിനാൽ തന്നെ കൂടുതൽ പവറുള്ള ഉപകരണങ്ങൾ ഇതിൽ പ്രവർത്തിപ്പിക്കരുത്.