പല നിറത്തിലും ആകൃതിയിലുമുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ ഇന്ന് ലഭ്യമാണ്. ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും ഇത് ആരോഗ്യത്തിന് നല്ലതല്ല.
പ്ലാസ്റ്റിക് പൊതികൾ
ചൂടുള്ള ഭക്ഷണങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിയുന്നത് ഒഴിവാക്കണം. ഇത് ഭക്ഷണത്തിൽ മൈക്രോപ്ലാസ്റ്റിക് കലരാൻ കാരണമാകുന്നു.
കട്ടിങ് ബോർഡ്
പ്ലാസ്റ്റിക് കൊണ്ടുള്ള കട്ടിങ് ബോർഡുകളിലും മൈക്രോപ്ലാസ്റ്റിക് ഉണ്ട്. മുള അല്ലെങ്കിൽ തടികൊണ്ടുള്ള കട്ടിങ് ബോർഡ് ഉപയോഗിക്കുന്നതാണ് നല്ലത്.
ഡിസ്പോസബിൾ പ്ലാസ്റ്റിക്കുകൾ
പ്ലാസ്റ്റിക് സ്പൂണുകളും പാത്രങ്ങളും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ചൂടുള്ളതും അസിഡിറ്റിയുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മൈക്രോപ്ലാസ്റ്റിക് കലരാൻ സാധ്യതയുണ്ട്.
ശ്രദ്ധിക്കാം
ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും പ്ലാസ്റ്റിക് നിരന്തരം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇതിന് പകരം ഗ്ലാസ്, തടികൊണ്ടുള്ള പാത്രങ്ങൾ ഉപയോഗിക്കാവുന്നതാണ്.
പ്ലാസ്റ്റിക് കണ്ടെയ്നർ
പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ കഴുകുമ്പോൾ ഇതിൽ നിന്നും മൈക്രോപ്ലാസ്റ്റിക്കുകൾ പുറന്തള്ളപ്പെടുന്നു. ഇത് മലിന ജലത്തിൽ കലരുകയും ചെയ്യും.
സ്പോഞ്ച്
പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചിലും മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.
നോൺ സ്റ്റിക് പാത്രങ്ങൾ
പാചകം എളുപ്പമാക്കാൻ സഹായിക്കുന്ന ഒന്നാണ് നോൺ സ്റ്റിക് പാത്രങ്ങൾ. എന്നാൽ ഇതിന് കേടുപാടുകൾ ഉണ്ടാവുകയോ അമിതമായി ചൂടാവുകയോ ചെയ്താൽ ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുന്നു.