Home

ചെടികൾ വളർത്താം

വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് സമാധാന അന്തരീക്ഷവും ശുദ്ധ വായുവും ലഭിക്കാൻ സഹായിക്കുന്നു. ഈ ചെടികൾ കിടപ്പുമുറിയിൽ വളർത്തി നോക്കൂ.

കറ്റാർവാഴ

ധാരാളം ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. വീട്ടിൽ നിർബന്ധമായും വളർത്തേണ്ട ചെടിയാണിത്. കറ്റാർവാഴയ്ക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

ഫിഡിൽ ലീഫ് ഫിഗ്

കാഴ്ച്ചയിൽ മരം പോലെയാണ് ഫിഡിൽ ലീഫ് ഫിഗ് ഇരിക്കുന്നത്. ഇതിന്റെ വലിപ്പമുള്ള കടുപ്പച്ച ഇലകൾ ചെടിയെ കൂടുതൽ മനോഹരമാക്കുന്നു. ഇത് കിടപ്പുമുറിയിൽ വളർത്തുന്നതാണ് ഉചിതം.

പീസ് ലില്ലി

കാണാൻ മനോഹരമാണ് പീസ് ലില്ലി ചെടി. ശരിയായ പരിചരണം നൽകിയാൽ ചെടി നന്നായി വളരും. കിടപ്പുമുറിയിലെ ഷെൽഫിൽ വളർത്തുന്നതാണ് ഉചിതം.

ഓർക്കിഡ്

ഓർക്കിഡ് പൂക്കളെ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. പലതരം നിറത്തിലുള്ള പൂക്കൾ ഇതിനുണ്ട്. കിടപ്പുമുറിയിലെ ബെഡ്‌സൈഡ് ടേബിളിൽ എളുപ്പം വളർത്താവുന്നതാണ്.

ഫിലോഡെൻഡ്രോൺ

വീട്ടിൽ എളുപ്പം വളർത്താൻ പറ്റിയ ചെടിയാണ് ഫിലോഡെൻഡ്രോൺ. ഇതിന്റെ ഭംഗിയുള്ള ഇലകൾ മുറിക്ക് ഏസ്തെറ്റിക് ലുക്ക് നൽകുന്നു. നേരിട്ടല്ലാത്ത വെളിച്ചം ചെടിക്ക് ആവശ്യമാണ്.

സിസി പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ പറ്റിയ ചെടിയാണിത്. അതേസമയം ചെടിക്ക് വെളിച്ചം ആവശ്യമാണ്.

മണി പ്ലാന്റ്

വായുവിനെ ശുദ്ധീകരിക്കാൻ മണി പ്ലാന്റിന് സാധിക്കും. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമില്ലാത്തതുകൊണ്ട് തന്നെ കിടപ്പുമുറിയിൽ വളർത്താവുന്നതാണ്.

വീട്ടിൽ ലക്കി ബാംബൂ വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ഈർപ്പമുള്ള സ്ഥലങ്ങളിൽ വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്

മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുള്ള ഈ 7 വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം

വീട്ടിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്