ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. വീട്ടിൽ ലക്കി ബാംബൂ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
വെള്ളം ഉപയോഗിക്കുന്നത്
ചെടികൾ നന്നായി വളരാൻ വെള്ളം ആവശ്യമാണ്. എന്നാൽ ഏതെങ്കിലും വെള്ളമൊഴിക്കാൻ പാടില്ല. ക്ലോറിൻ കലർന്ന വെള്ളം, മലിന ജലം എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കാം.
ആരോഗ്യമുള്ള ചെടി
ചെടി ആരോഗ്യത്തോടെ വളരണമെങ്കിൽ വൃത്തിയുള്ള ശുദ്ധമായ ജലം ഉപയോഗിക്കണം. അതേസമയം ആഴ്ച്ചയിൽ ഒരിക്കൽ ചെടിയിലെ വെള്ളം മാറ്റാനും മറക്കരുത്.
സൂര്യപ്രകാശം
നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ലക്കി ബാംബുവിന് ആവശ്യം. നേരിട്ട് വെളിച്ചമേൽക്കുന്നത് ഇലകൾ വാടാനും കരിഞ്ഞുപോകാനും കാരണമാകുന്നു.
മഞ്ഞ നിറത്തിലുള്ള ഇലകൾ
ഇലകൾ മഞ്ഞ നിറത്തിലായാൽ ശ്രദ്ധിക്കാം. അമിതമായി വെളിച്ചമേൽക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ചെടിയുടെ വളർച്ചയെ ബാധിക്കുന്നു.
തെരഞ്ഞെടുക്കുന്ന കണ്ടെയ്നർ
ലക്കി ബാംബൂ വളർത്താൻ കണ്ടെയ്നർ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. വേരുകൾ പൂർണമായും മുങ്ങുന്ന വിധത്തിൽ വെള്ളം ഉൾകൊള്ളാൻ കണ്ടെയ്നറിന് സാധിക്കുമെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
വെട്ടി മാറ്റാം
മഞ്ഞ നിറത്തിലായ കേടുവന്ന ഇലകൾ മുറിച്ചു മാറ്റാൻ ശ്രദ്ധിക്കണം. ഇത് ചെടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു.
വളം ഉപയോഗിക്കാം
ലക്കി ബാംബുവിന് വളം ആവശ്യമായി വരുന്നില്ല. എന്നിരുന്നാലും ശരിയായ രീതിയിൽ വളമിട്ടാൽ ചെടി എളുപ്പം വളരും. ചെടിക്കായി നിർമ്മിച്ച പ്രത്യേക ദ്രാവക വളമാണ് ഉപയോഗിക്കേണ്ടത്.