Home

പാറ്റയെ തുരത്താം

വീട്ടിൽ സ്ഥിരമായി വരുന്ന ജീവികളാണ് പാറ്റയും പല്ലിയുമൊക്കെ. ഇവയെ തുരത്താൻ പല വഴികളും പരീക്ഷിച്ച് മടുത്തോ. എങ്കിൽ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ ചെയ്യൂ.

ഗ്രാമ്പു

ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പാറ്റയ്ക്ക് സാധിക്കില്ല. വീട് വൃത്തിയാക്കുന്ന സമയത്ത് ഗ്രാമ്പു ഉപയോഗിച്ച് തുടയ്ക്കണം. പാറ്റ വരാറുള്ള സ്ഥലങ്ങളിൽ ഇത് പൊടിച്ചിടുന്നതും നല്ലതാണ്.

വെളുത്തുള്ളി

ശക്തമായ ഗന്ധമാണ് വെളുത്തുള്ളിയുടേത്. ഇത് ചതച്ച് വെള്ളത്തിൽ കലർത്തി വീട് തുടയ്ക്കുന്നത് ഇത്തരം ജീവികളുടെ ശല്യം ഇല്ലാതാക്കാൻ സഹായിക്കുന്നു.

വിനാഗിരി, ബേക്കിംഗ് സോഡ

വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത വെള്ളം ഉപയോഗിച്ച് വീട് തുടയ്ക്കാം. ഇതിന്റെ ശക്തമായ ഗന്ധം പാറ്റയെ അകറ്റി നിർത്തുന്നു.

ഉപ്പും നാരങ്ങയും

ഉപ്പും നാരങ്ങയും ഉപയോഗിച്ച് പാറ്റയെ എളുപ്പം തുരത്താൻ സാധിക്കും. വെള്ളത്തിൽ കുറച്ച് നാരങ്ങ നീരും ഉപ്പും ചേർത്തതിന് ശേഷം വീട് തുടയ്ക്കാം. ഇത് ജീവികളെ അകറ്റി നിർത്തുന്നു.

വയണ ഇല

ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ ജീവികൾക്ക് സാധിക്കില്ല. വയണ ഇല നന്നായി പൊടിച്ചതിന് ശേഷം പാറ്റ വരുന്ന സ്ഥലങ്ങളിൽ വിതറിയാൽ മതി.

കർപ്പൂരതുളസി

വെള്ളത്തിൽ കർപ്പൂരതുളസി എണ്ണ ചേർത്തതിന് ശേഷം പാറ്റ വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്യാം. ഇതിന്റെ ഗന്ധം പാറ്റകൾക്ക് ഇഷ്ടമില്ലാത്തതാണ്.

കാപ്പിപ്പൊടി

കാപ്പിപ്പൊടി ഉപയോഗിച്ചും പാറ്റയെ എളുപ്പം തുരത്താൻ സാധിക്കും. പാറ്റ സ്ഥിരമായി വരാറുള്ള സ്ഥലങ്ങളിൽ ഇത് വിതറിയാൽ മതി.

വീട്ടിൽ ലാവണ്ടർ ചെടി വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

അടുക്കളയിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്

ലിവിങ് റൂമിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

ബാൽക്കണിയിൽ പുതിന വളർത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ