Home
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇത് ലിവിങ് റൂമിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
രാത്രിയിൽ ഓക്സിജനെ പുറത്തുവിടുകയും അതിലൂടെ വായുവിനെ ശുദ്ധീകരിക്കാനും സ്‌നേക് പ്ലാന്റിന് സാധിക്കും.
വായുവിലുള്ള ഫോർമൽഡിഹൈഡ്, സൈലീൻ, ബെൻസീൻ തുടങ്ങിയ വിഷാംശങ്ങളെ നീക്കം ചെയ്യാൻ ഈ ചെടിക്ക് കഴിയും.
സ്‌നേക് പ്ലാന്റിന് സമ്മർദ്ദത്തെ ഇല്ലാതാക്കി ചുറ്റുപാടും സമാധാന അന്തരീക്ഷം നിലനിർത്താൻ സാധിക്കും.
സ്‌നേക് പ്ലാന്റ് ഈർപ്പത്തെ പുറത്തുവിടുന്നു. അതിനാൽ തന്നെ ലിവിങ് റൂമിൽ വരണ്ട അന്തരീക്ഷം ഉണ്ടാവില്ല.
ചെറിയ പരിചരണത്തോടെ എളുപ്പം വീട്ടിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്.
മൃഗങ്ങൾ ഉള്ള വീടുകളിലും സ്‌നേക് പ്ലാന്റ് വളർത്താൻ സാധിക്കും. ഇത് മൃഗങ്ങൾക്ക് ദോഷമുണ്ടാക്കുന്നില്ല.
ലിവിങ് റൂമിന് ഏസ്‌തെറ്റിക് ലുക്ക് നൽകാൻ സ്‌നേക് പ്ലാന്റിന് സാധിക്കും.
ബാൽക്കണിയിൽ പുതിന വളർത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ
പച്ചപ്പ് നിറയ്ക്കാൻ വീട്ടിൽ എളുപ്പം വളർത്താവുന്ന 7 ഹാങ്ങിങ് പ്ലാന്റുകൾ ഇതാണ്
ബാൽക്കണിയിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്