Home

ചെടികൾ വളർത്താം

വ്യത്യസ്തമായ നിറത്തിലും ആകൃതിയിലുമെല്ലാം ചെടികൾ ലഭ്യമാണ്. ഈ ചെടികൾ ഹാങ്ങ് ചെയ്ത് വളർത്തുന്നതാണ് ഉചിതം.

സ്ട്രിംഗ് ഓഫ് പേൾസ്

ജ്വല്ലറി ബീഡുകൾ പോലെയാണ് കാഴ്ച്ചയിൽ സ്ട്രിംഗ് ഓഫ് പേൾസ് ചെടിയുള്ളത്. ഇതിന് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്.

ഗോൾഡൻ പോത്തോസ്‌

ഹാങ്ങിങ് പോട്ടുകളിൽ വളർത്താൻ ഗോൾഡൻ പോത്തോസ്‌ നല്ലതാണ്. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

ക്രിസ്മസ് കാക്ടസ്

വിന്റർ സമയങ്ങളിലാണ് ഈ ചെടി പൂക്കാറുള്ളത്. നേരിട്ടല്ലാത്ത വെളിച്ചമാണ് ഇതിന് ആവശ്യം. മണ്ണ് ഉണങ്ങുന്നതിന് അനുസരിച്ച് ചെടിക്ക് വെള്ളമൊഴിക്കാം.

സ്പൈഡർ പ്ലാന്റ്

വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. നേരിട്ടല്ലാത്ത വെളിച്ചമാണ് ചെടിക്ക് ആവശ്യം. അതേസമയം മണ്ണിൽ എപ്പോഴും ഈർപ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

ബോസ്റ്റോൺ ഫേൺ

ഹാങ്ങ് ചെയ്ത് വളർത്താൻ ബോസ്റ്റോൺ ഫേൺ ചെടി നല്ലതാണ്. ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഇത് അധികവും വളരുന്നത്. നേരിട്ടല്ലാത്ത വെളിച്ചമാണ് ചെടിക്ക് ആവശ്യം.

ഇംഗ്ലീഷ് ഐവി

വീടിന് അകത്തും പുറത്തും ഇത് എളുപ്പം വളർത്താൻ സാധിക്കും. കടുംപച്ച നിറത്തിലുള്ള, കട്ടിയുള്ള ഇലയാണ് ഈ ചെടിക്കുള്ളത്. ഹാങ്ങിങ് പ്ലാന്റായി വളർത്തുന്നതാണ് ഉചിതം.

ഓർക്കിഡ്

പിങ്ക്, പർപ്പിൾ, വെള്ള, ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പച്ച തുടങ്ങിയ നിറങ്ങളിലെല്ലാം ഓർക്കിഡുണ്ട്. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

ബാൽക്കണിയിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്

കിടപ്പുമുറിയിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇതാണ്

വീട്ടിൽ ലക്കി ബാംബൂ വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ