വീട്ടിൽ സ്ഥലപരിമിതി ഉള്ളവർ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുന്നതാണ് കൂടുതൽ ഉചിതം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
വെളിച്ചം ഉണ്ടാവണം
ചെടികൾ നന്നായി വളരണമെങ്കിൽ വെളിച്ചം ആവശ്യമാണ്. അതിനാൽ തന്നെ നല്ല വെളിച്ചം ലഭിക്കുന്നിടത്ത് ചെടികൾ വളർത്തേണ്ടത്. കുറഞ്ഞത് 6 മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്.
തെരഞ്ഞെടുക്കാം
ഹാങ്ങിങ് പ്ലാന്റർ, വാൾ പോക്കറ്റ്, പാലെറ്റ്, സ്റ്റാക്കിങ് പോട്ട് തുടങ്ങിയവയിൽ നിന്നും നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കാവുന്നതാണ്.
ചെടികൾ തെരഞ്ഞെടുക്കാം
വെളിച്ചത്തിന്റെ ലഭ്യതക്ക് അനുസരിച്ചാവണം ചെടികൾ തെരഞ്ഞെടുക്കേണ്ടത്. ഔഷധ സസ്യങ്ങൾ, പൂച്ചെടികൾ, ക്ലൈമ്പറുകൾ എന്നിവ തെരഞ്ഞെടുക്കാം.
വെള്ളം ഒഴിക്കുമ്പോൾ
മണ്ണിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതേസമയം പോട്ടിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
മണ്ണും വളവും
ഭാരം കുറഞ്ഞ വളമാണ് വെർട്ടിക്കൽ ഗാർഡനിങ്ങിന് ഉപയോഗിക്കേണ്ടത്. പ്രത്യേകിച്ചും ഹാങ്ങിങ് പ്ലാന്റുകൾ വളർത്തുമ്പോൾ ഇത് ശ്രദ്ധിക്കണം.
പരിചരണം
ശരിയായ രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ ചെടികൾ നന്നായി വളരുകയുള്ളു. അമിതമായി വെള്ളം ഒഴിക്കാനോ എന്നാൽ വെള്ളം കുറയാനോ പാടില്ല.
ശ്രദ്ധിക്കാം
ഇടയ്ക്കിടെ ചെടികൾ പരിശോധിച്ച് കേടുവന്നതും പഴുത്തതുമായ ഇലകൾ മുറിച്ചു മാറ്റാൻ ശ്രദ്ധിക്കണം. കൂടാതെ നല്ല രീതിയിലുള്ള വെളിച്ചം ചെടികൾക്ക് ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്.