Home
വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഔഷധ ചെടിയാണ് പുതിന. ഇത് ബാൽക്കണിയിൽ വളർത്തേണ്ടത് എങ്ങനെയെന്ന് അറിയാം.
നല്ല ആഴമുള്ള, വെള്ളം വാർന്നു പോകാൻ സൗകര്യമുള്ള പോട്ടിലാവണം പുതിന വളർത്തേണ്ടത്. ടെറാക്കോട്ട, പ്ലാസ്റ്റിക്, ക്ലേ എന്നിവ ഉപയോഗിക്കാവുന്നതാണ്.
വെള്ളം കെട്ടികിടക്കാത്ത വളമുള്ള മണ്ണാണ് പുതിന വളർത്താൻ ഉപയോഗിക്കേണ്ടത്.
വിത്തിട്ടോ തണ്ടു മുറിച്ചെടുത്തോ പുതിന വളർത്താൻ സാധിക്കും. വേരുകൾ വെള്ളത്തിലിടുകയോ ഈർപ്പമുള്ള മണ്ണിൽ നേരിട്ട് നടുകയോ ചെയ്യാം.
നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമില്ല. ഇത് ഇലകൾ കരിഞ്ഞു പോകാൻ കാരണമാകുന്നു.
ചെടിയിൽ എപ്പോഴും ഈർപ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്നാൽ അമിതമായി ചെടിക്ക് വെള്ളമൊഴിക്കാൻ പാടില്ല.
വളരുന്നതിന് അനുസരിച്ച് പുതിന വെട്ടിവിടാൻ ശ്രദ്ധിക്കണം. ഇത് ചെടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു.
ശരിയായ രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ ചെടികൾ എളുപ്പം വളരുകയുള്ളൂ. ആവശ്യത്തിനുള്ള വെള്ളവും വെളിച്ചവും ചെടിക്ക് ആവശ്യമാണ്.
പച്ചപ്പ് നിറയ്ക്കാൻ വീട്ടിൽ എളുപ്പം വളർത്താവുന്ന 7 ഹാങ്ങിങ് പ്ലാന്റുകൾ ഇതാണ്
ബാൽക്കണിയിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്
കിടപ്പുമുറിയിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇതാണ്