Home
നല്ല സുഗന്ധം പരത്തുന്ന ചെടിയാണ് ലാവണ്ടർ. ഇത് വീട്ടിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ശാന്തമായ സുഗന്ധമാണ് ലാവണ്ടർ ചെടിയുടേത്. ഇത് നിങ്ങളുടെ ശരീരത്തിലെ മെലാടോണിന്റെ അളവ് വർധിപ്പിക്കുകയും രാത്രി നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.
ലാവണ്ടറിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഗന്ധം ശ്വസിക്കുന്നത് മൈഗ്രൈൻ കുറയ്ക്കാൻ സഹായിക്കുന്നു.
നാഡീവ്യവസ്ഥയെ ശാന്തമാക്കാൻ ലാവണ്ടർ ചെടിക്ക് സാധിക്കും. ഇതിൽ ലിനാലൂൾ അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
ആർത്തവ വേദന കുറയ്ക്കാൻ ലാവണ്ടർ ചെടിക്ക് സാധിക്കും. ഇത് ശ്വസിക്കുന്നതും ലാവണ്ടർ ഓയിൽ വയറിൽ പുരട്ടുന്നതും വേദന കുറയ്ക്കാൻ സഹായിക്കുന്നു.
പ്രകൃതിദത്ത ക്ലീനറായും ലാവണ്ടർ ചെടിയെ ഉപയോഗിക്കാറുണ്ട്. ഇത് അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ലാവണ്ടർ.
ഇതിന്റെ ഗന്ധം കീടങ്ങൾക്ക് അതിജീവിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ലാവണ്ടർ ചെടി വളർത്തുന്നത് കീടങ്ങളെ അകറ്റാൻ സഹായിക്കുന്നു.
അടുക്കളയിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
ലിവിങ് റൂമിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ബാൽക്കണിയിൽ പുതിന വളർത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ
പച്ചപ്പ് നിറയ്ക്കാൻ വീട്ടിൽ എളുപ്പം വളർത്താവുന്ന 7 ഹാങ്ങിങ് പ്ലാന്റുകൾ ഇതാണ്