വ്യത്യസ്തമായ രീതിയിലാണ് ഓരോ ചെടിക്കും പരിചരണം ആവശ്യമായി വരുന്നത്. ഈ ചെടികൾ ലിവിങ് റൂമിൽ വളർത്തി നോക്കൂ.
പീസ് ലില്ലി
വെള്ള നിറത്തിലുള്ള പൂക്കളാണ് പീസ് ലില്ലിയെ കൂടുതൽ മനോഹരമാക്കുന്നത്. ലിവിങ് റൂമിന് ഏസ്തെറ്റിക് ലുക്ക് നൽകാൻ പീസ് ലില്ലിക്ക് കഴിയും.
സ്‌നേക് പ്ലാന്റ്
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ പറ്റുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന്റെ നീളമുള്ള ഇലകൾ ലിവിങ് റൂമിന് കൂടുതൽ ഭംഗി നൽകുന്നു.
പോത്തോസ്
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പോത്തോസ്. ഏതു സാഹചര്യത്തിലും ഇത് നന്നായി വളരുന്നു.
റബ്ബർ പ്ലാന്റ്
ഇതിന്റെ തിളക്കമുള്ള ഇലകൾ ലിവിങ് റൂമിനെ മനോഹരമാക്കുന്നു. നേരിട്ടല്ലാത്ത പ്രകാശമാണ് ചെടിക്ക് ആവശ്യം. അതേസമയം ചെടിക്ക് എപ്പോഴും വെള്ളമൊഴിക്കേണ്ടി വരുന്നില്ല.
ബോസ്റ്റോൺ ഫേൺ
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ഈ ചെടിക്ക് സാധിക്കും. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ചെടിക്ക് ആവശ്യം.
അരേക്ക പാം
വായുവിനെ ശുദ്ധീകരിക്കാൻ അരേക്ക പാം നല്ലതാണ്. നേരിട്ടല്ലാത്ത വെളിച്ചമാണ് ചെടിക്ക് ആവശ്യം. ഇടയ്ക്കിടെ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം.
ഇംഗ്ലീഷ് ഐവി
അന്തരീക്ഷത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ഇംഗ്ലീഷ് ഐവിക്ക് സാധിക്കും. ചെറിയ വെളിച്ചം മാത്രമാണ് ഇതിന് ആവശ്യം.