ഭക്ഷണത്തിന് രുചി നൽകാൻ ഒറിഗാനോ ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ആന്റിഓക്‌സിഡന്റുകൾ
ഫിനോളിക്സ്, ഫ്ലേവനോയ്ഡ്, തൈമോൾ, ടാനിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഒറിഗാനോയിൽ അടങ്ങിയിട്ടുണ്ട്.
ബാക്റ്റീരിയയെ ഇല്ലാതാക്കുന്നു
ഒറിഗാനോയിൽ ഫ്ലേവോണുകൾ അടങ്ങിയിട്ടുണ്ട്. ഇത് ബാക്റ്റീരിയക്കെതിരെ പോരാടാൻ സഹായിക്കുന്നു.
അണുബാധയെ തടയുന്നു
ഒറിഗാനോയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ വൈറസുകൾ ഉണ്ടാവുന്നതിനെ തടയുന്നു.
സമ്മർദ്ദം കുറയ്ക്കുന്നു
സമ്മർദ്ദം കുറയ്ക്കാനും ഒറിഗാനോയ്ക്ക് സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും സമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
കുടലിന്റെ ആരോഗ്യം
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഒറിഗാനോ നല്ലതാണ്. നല്ല ദഹനം ലഭിക്കാൻ ഇത് സഹായിക്കുന്നു.
പരിചരണം
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഔഷധ സസ്യമാണ് ഒറിഗാനോ.
പ്രമേഹം തടയുന്നു
പ്രമേഹത്തെ തടയാനും ഒറിഗാനോ നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു.