Home

ജേഡ് പ്ലാന്റ്

ചെടികൾക്കൊപ്പം സമയം ചിലവഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും പോസിറ്റീവ് എനർജി ലഭിക്കാനും സഹായിക്കുന്നു. ജേഡ് പ്ലാന്റ് അടുക്കളയിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.

വായുവിനെ ശുദ്ധീകരിക്കുന്നു

അന്തരീക്ഷത്തിലെ വിഷാംശത്തെ ഇല്ലാതാക്കി വായുവിനെ ശുദ്ധീകരിക്കാൻ ജേഡ് പ്ലാന്റിന് സാധിക്കും. ഇത് അടുക്കളയിൽ വളർത്തുന്നത് ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.

പരിചരണം

ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ജേഡ് പ്ലാന്റ്. അതിനാൽ തന്നെ ഇത് വളർത്താൻ കൂടുതൽ സമയത്തിന്റെ ആവശ്യം വരുന്നില്ല.

ഈർപ്പം നിലനിർത്തുന്നു

ജേഡ് പ്ലാന്റിന് ഈർപ്പത്തെ പുറത്തുവിടാൻ സാധിക്കും. അതിനാൽ തന്നെ വരണ്ട കാലാവസ്ഥയിലും അടുക്കളയിൽ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കുന്നു.

സമ്മർദ്ദം കുറയ്ക്കുന്നു

ജേഡ് പ്ലാന്റിന് കട്ടിയുള്ള പച്ച നിറത്തിലുള്ള ഇലകളാണ് ഉള്ളത്. ഇത് സമ്മർദ്ദത്തെ ഇല്ലാതാക്കി നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നു.

ചൂടിനെ കുറയ്ക്കുന്നു

ഇതിന്റെ കട്ടിയുള്ള ഇലകൾക്ക് അടുക്കളയിലെ ചൂടിനെ ആഗിരണം ചെയ്യാൻ കഴിയും. അതിലൂടെ അടുക്കളയിലെ ചൂട് കുറയ്ക്കാൻ സാധിക്കുന്നു.

കീടങ്ങളെ അകറ്റുന്നു

അടുക്കളയിലെ കീടശല്യം ഇല്ലാതാക്കാൻ ജേഡ് പ്ലാന്റ് വളർത്തുന്നത് നല്ലതാണ്.

ഭംഗി നൽകുന്നു

അടുക്കളയ്ക്ക് ഏസ്തെറ്റിക് ലുക്ക് നൽകാൻ ജേഡ് പ്ലാന്റിന് സാധിക്കും.

ലിവിങ് റൂമിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്

ഒറിഗാനോയുടെ 7 ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

പാറ്റയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

വീട്ടിൽ ലാവണ്ടർ ചെടി വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്