കറിവേപ്പില രുചിക്ക് മാത്രമല്ല വേറെയും ഉപയോഗങ്ങളുണ്ട് ഇതിന്. അടുക്കള വൃത്തിയാക്കാൻ കറിവേപ്പില മാത്രം മതി.
പാത്രം കഴുകാം
പാത്രങ്ങളിലെ കടുത്ത കറകളെ നീക്കം ചെയ്യാൻ ബെസ്റ്റാണ് കറിവേപ്പില. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയൽ ഗുണങ്ങളും ഗന്ധവും പാത്രങ്ങളെ വൃത്തിയാക്കുന്നു.
കിച്ചൻ സിങ്ക്
ഭക്ഷണപദാർത്ഥങ്ങൾ വീണ് കറപിടിച്ച കിച്ചൻ സിങ്കുകളും കറിവേപ്പില ഉപയോഗിച്ച് വേഗത്തിൽ വൃത്തിയാക്കാൻ സാധിക്കും.
സ്റ്റൗ
കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ എണ്ണയും ആന്റി ബാക്റ്റീരിയൽ ഗുണങ്ങളും സ്റ്റൗവിനെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നതാണ്.
വൃത്തിയാക്കാം
കറിവേപ്പില ചതച്ച് അതിലെ നീര് കളയണം. ചതച്ച കറിവേപ്പിലയിൽ വെള്ളവും, ബേക്കിംഗ് സോഡയും, നാരങ്ങ നീരും ചേർത്ത് കുഴമ്പ് രൂപത്തിലാക്കിയതിന് ശേഷം തേച്ചുപിടിപ്പിക്കാം.
ദുർഗന്ധം
ഫ്രിഡ്ജിലെ ദുർഗന്ധം എളുപ്പത്തിൽ അകറ്റാൻ സഹായിക്കുന്നതാണ് കറിവേപ്പില. ഒരു ബോക്സിൽ നിറയെ കറിവേപ്പിലയെടുത്ത് ഫ്രിഡ്ജിനുള്ളിൽ വെക്കാം.
കട്ടിങ് ബോർഡ്
കട്ടിങ് ബോർഡിലെ അണുക്കളെ തുരത്താൻ കറിവേപ്പില ഉപയോഗിച്ച് വൃത്തിയാക്കിയാൽ മതി.
തേച്ചുപിടിപ്പിക്കാം
കറിവേപ്പില അരച്ച് കുഴമ്പ് പരുവത്തിലാക്കിയതിന് ശേഷം കട്ടിങ് ബോർഡിൽ തേച്ചുപിടിപ്പിക്കാം. 5 മിനിറ്റ് വെച്ചതിനുശേഷം തുടച്ച് കളഞ്ഞാൽ മതി.