Home

ചെടികൾക്ക് വളം

ചെടികൾ പട്ടുപോകാതെ നന്നായി വളരണമെങ്കിൽ നല്ല വളം അത്യാവശ്യമാണ് . അടുക്കളയിൽ ഉപയോഗിക്കുന്ന ഇവ വളമായി ഉപയോഗിക്കാൻ നല്ലതാണ്.

വാഴപ്പഴത്തിന്റെ വെള്ളം

ഒരു പാത്രത്തിൽ വെള്ളം നിറച്ചതിന് ശേഷം അതിലേക്ക് പഴത്തിന്റെ തൊലി ഇട്ടുകൊടുക്കാം. രണ്ട് ദിവസം അങ്ങനെ തന്നെ വെയ്ക്കണം. ശേഷം ചെടിയിൽ ഒഴിക്കാം.

ഉരുളക്കിഴങ്ങിന്റെ തൊലി

ഇതിൽ പൊട്ടാസിയവും അയണുമുണ്ട്. ഇത് ചുറ്റുമിട്ടാൽ ചെടി നന്നായി വളരുന്നു.

കാപ്പിപ്പൊടി

നൈട്രജൻ, പൊട്ടാസിയം, ഫോസ്ഫറസ് എന്നിവ കാപ്പിപ്പൊടിയിൽ അടങ്ങിയിട്ടുണ്ട്. ഇത് മണ്ണിന് നല്ലതാണ്.

അരി വെള്ളം

അരി കഴുകിയ വെള്ളവും പാതി വേവിച്ച ചോറിലെ വെള്ളവും പോഷകങ്ങളാൽ സമ്പുഷ്ടമാണ്. നൈട്രജനും ഫോസ്ഫറസും ഉള്ളതുകൊണ്ട് ചെടി നന്നായി വളരും.

ടീ ബാഗ്

ഇതിൽ അസിഡിറ്റിയും ആന്റിഓക്സിഡന്റ്‌സുമുണ്ട്. ഉപയോഗിച്ച് കഴിഞ്ഞ ടീ ബാഗ് ചെടിക്ക് ചുറ്റും ഇട്ടുകൊടുക്കാം.

മഞ്ഞൾപ്പൊടി

പ്രാണികളും ജീവികളും വരുന്നതിനെ തടയാൻ മഞ്ഞൾപ്പൊടി മതി. ഇതിൽ ആന്റി ഫങ്കൽ, ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വേരുകളെ സംരക്ഷിക്കുന്നു.

മുട്ടത്തോട്

മുട്ടത്തോടിൽ കാൽസ്യം കാർബണേറ്റ് ഉണ്ട്. ഇത് ചെടി നശിച്ച് പോകുന്നതിനെ തടയുന്നു. മുട്ടത്തോട് പൊടിച്ച് ചെടിക്ക് ചുറ്റും ഇട്ടാൽ മതി.

പാമ്പിനെ തുരത്തുന്ന 7 ഗന്ധങ്ങൾ ഇവയാണ്

പാകം ചെയ്യാൻ പഴയ എണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

കഴിക്കുന്നതിന് മുമ്പ് വെള്ളത്തിൽ കുതിർക്കേണ്ട 7 ഭക്ഷണങ്ങൾ

വീട്ടിൽ ജീവികളുടെ ശല്യം ഒഴിവാക്കാൻ ചെയ്യേണ്ട 7 പൊടിക്കൈകൾ