അടുക്കളയിൽ ഉപയോഗിക്കുന്ന ചില വസ്തുക്കൾ ദീർഘകാലം ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. ഇവ പെട്ടെന്ന് നീക്കം ചെയ്തോളൂ.
പ്ലാസ്റ്റിക് പാത്രങ്ങൾ
ഉപയോഗിക്കാനും വൃത്തിയാക്കാനും എളുപ്പമാണ് പ്ലാസ്റ്റിക് പാത്രങ്ങൾ. എന്നാൽ ദീർഘകാലം ഒന്ന് തന്നെ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല.
പാക്ക് ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ
പാക്ക് ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ അധികകാലം ഉപയോഗിക്കാൻ പാടില്ല. ഇതിന്റെ ഗുണമേന്മയും രുചിയും നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.
നോൺ സ്റ്റിക് പാത്രങ്ങൾ
പാചകത്തിനായി അലുമിനിയം, നോൺ സ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പഴക്കമുള്ളതാണെങ്കിൽ പുതിയത് വാങ്ങാം. ഇല്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
ശുദ്ധീകരിച്ച സസ്യ എണ്ണകൾ
പാചകത്തിനായി സ്ഥിരം ഉപയോഗിക്കുന്നവയാണ് ശുദ്ധീകരിച്ച സസ്യ എണ്ണകൾ. എന്നാലിത് നിരന്തരം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ശ്രദ്ധിക്കാം
അടുക്കളയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. പഴകിയ സാധനങ്ങൾ ഉപേക്ഷിക്കാനും മടിക്കരുത്.
ശുദ്ധീകരിച്ച പഞ്ചസാര
അമിതമായി ഇത് ഉപയോഗിക്കുമ്പോൾ ശരീരഭാരം കൂടാനും പ്രമേഹം ഉണ്ടാകാനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിയൊരുക്കുന്നു.
അലുമിനിയം ഫോയിൽ
ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ ഒരു ദിവസത്തിൽ കൂടുതൽ അലുമിനിയം ഫോയിലിൽ സൂക്ഷിക്കാൻ പാടില്ല. ഇത് ഭക്ഷണം പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു.