Home
നന്നായി പരിചരിച്ചാൽ എളുപ്പം വളരുന്ന ചെടിയാണ് മണി ട്രീ. എന്നാൽ മണി ട്രീ വളർത്തുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം.
മണി ട്രീക്ക് അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കാം. ഇത് വേരുകൾ നശിച്ചുപോകാൻ കാരണമാകുന്നു.
ഈ ചെടിക്ക് വളരാൻ വെള്ളം ആവശ്യമാണ്. അതിനാൽ തന്നെ ഇടയ്ക്കിടെ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം.
നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണം. ഇത് ചെടി കരിഞ്ഞുപോകാൻ കാരണമാകുന്നു.
വരണ്ട കാലാവസ്ഥയിൽ അതിജീവിക്കാൻ മണി ട്രീക്ക് സാധിക്കില്ല. അതിനാൽ തന്നെ വീടിനുള്ളിൽ വളർത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കീടങ്ങളുടെ ശല്യം ഉണ്ടാകുമ്പോൾ ചെടി നശിച്ചുപോകാൻ സാധ്യതയുണ്ട്. ഇടയ്ക്കിടെ പരിശോധിച്ച് കീടശല്യം ഇല്ലെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണം.
ചെടിയിൽ വളം ഇടാതിരിക്കുന്നത് ഒഴിവാക്കാം. ഇത് ചെടിയുടെ നല്ല വളർച്ചയ്ക്ക് തടസ്സമാകുന്നു.
കേടുവന്നതും പഴുത്തതുമായ ഇലകൾ ഉണ്ടെങ്കിൽ അവ മുറിച്ചുമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ആരോഗ്യമുള്ള ഇലകൾ വരാൻ സഹായിക്കുന്നു.
ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്; ഇത് വീടിന് കേടുപാടുകൾ ഉണ്ടാക്കുന്നു
ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കാൻ പാടില്ലാത്ത 7 വസ്തുക്കൾ ഇതാണ്
അടുക്കള സിങ്കിൽ ഒരിക്കലും ഇടാൻ പാടില്ലാത്ത 7 സാധനങ്ങൾ ഇതാണ്
വീട്ടിൽ ജമന്തി ചെടി വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്